രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ ഇന്ന് മത്സരവിഭാഗത്തിൽ രണ്ട് ചിത്രങ്ങളുടെ ആദ്യപ്രദർശനം നടക്കും.
പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടുപേർ, റെയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക് എന്നീ ചിത്രങ്ങളുടെ താണ് ആദ്യ പ്രദർശനം. ആദ്യപ്രദർശനത്തിൽ തന്നെ ഏറെ പ്രേക്ഷകപ്രീതി നേടിയ ദ റൗൾ പെക്കിന്റെ ദ യങ് കാൾ മാർക്സ് വീണ്ടും പ്രദർശിപ്പിക്കും.
കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം തിരശ്ശീലയില്‍ പുന:സൃഷ്ടിക്കുകയാണ് ചിത്രത്തിലൂടെ സംവിധായകന്‍.
മലയാള സിനിമാ ഇന്ന് വിഭാഗത്തിൽ കെ.പി ശ്രീകൃഷ്ണന്റെ നായിന്റെ ഹൃദയം ആദ്യ പ്രദർശനം നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here