നായിന്റെ ഹൃദയം ഇന്ന് ഐഎഫ്എഫ്കെ മലയാള സിനിമ വിഭാഗത്തില്‍

മിഖായേല്‍ ബള്‍ഗാക്കോവിനെ വ്യത്യസ്തമായി വായിച്ച് മലയാള ചിത്രം നായിന്റെ ഹൃദയം. സമൂഹത്തില്‍ നിലനില്‍ക്കുന്ന മനുഷ്യന്‍ എന്ന സന്ദേശത്തെ തര്‍ക്കുകയാണ് ചിത്രം.

വ്യക്തി സ്വാതന്ത്ര്യം ഇന്നത്തെ സമൂഹത്തില്‍ ഹനിക്കപ്പെടുന്നതായും അത് തടയണമെന്നും സംവിധായകന്‍ കെ.പി ശ്രീകൃഷ്ണന്‍ പറഞ്ഞു. നായിന്റെ ഹൃദയം ഇന്ന് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

റഷ്യന്‍ നോവലിസ്റ്റ് മിഖായേല്‍ ബള്‍ഗാക്കോവിന്റെ വിശ്വ വിഖ്യാതമായ നോവലാണ് ‘ഹാര്‍ട്ട് ഓഫ് എ ഡോഗ് ‘. 1925ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ റഷ്യയില്‍ സ്റ്റാലിസ്റ്റ് കാലത്തെ സംബന്ധിച്ച് ലോകത്ത് പലമാതിരി ചര്‍ച്ചയ്ക്ക് വഴിവെച്ച പുസ്തകങ്ങളില്‍ ഒന്നാണ്.

‘നായിന്റെ ഹൃദയത്തിലൂടെ’ ബള്‍ഗാക്കോവിനെ വ്യത്യസ്തമായി വായിക്കുകയാണ് സംവിധായകന്‍ കെ.പി ശ്രീകൃഷ്ണന്‍. ഒരു ശാസ്ത്രഞ്ജന്‍ അയാളുടെ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഒരു നായയെ ഉപയോഗിക്കുന്നതാണ് സിനിമ.

അത് എങ്ങനെയാണ് ഒരു സാമൂഹിക കുറ്റകൃത്യം ആയി മാറുന്നത് എന്നാണ് ചിത്രം പറയുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സന്ദേശത്തെയാണ് ചിത്രം തകര്‍ക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

കേരളത്തിലെ നിരവധി ബദല്‍ നാടക അരങ്ങുകളുടെ നായകനായ രാമചന്ദ്രന്‍ മൊകേരിയാണ് സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വ്യക്തി സ്വാതന്ത്ര്യം ഇന്നത്തെ സമൂഹത്തില്‍ ഹനിക്കപ്പെടുന്നതായും അത് തടയണമെന്നും സംവിധായകന്‍ കെ.പി ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് നായിന്റെ ഹൃദയം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News