നാദത്തിന്റെ മാസ്മരികതയില്‍ പെരുമഴ പെയ്യിച്ച ഗാന കോകിലത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം

കലയും ജീവിതവും തമ്മിൽ വേർതിരിക്കാനാവാത്തവിധം ചേർന്നു നില്‌ക്കുന്ന പ്രതിഭകൾ വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും. സംഗീതലോകത്തെ ഇത്തരം പേരുകളിൽ ആദ്യസ്ഥാനക്കാരി എം.എസ്‌. സുബ്ബലക്ഷ്‌മിയാണ്‌.

കർണാടക സംഗീതത്തിൽ , നാദത്തിന്റെ മാസ്മരികതയിൽ പെരുമഴ പെയ്യിച്ച എം.എസ്. സുബ്ബുലക്ഷ്മി വിടപറഞ്ഞിച്ച് ഇന്ന് 13 വർഷങ്ങൾ. അഭൗമമായ സ്വരമാധുര്യം കൊണ്ട് സംഗീത പ്രേമികള്‍ക്കിടയില്‍ ഇതിഹാസമാനങ്ങളുള്ള അതുല്ല്യസ്ഥാനം നേടിയ മഹാപ്രതിഭയായിരുന്നു. കർണാടകസംഗീത മാധുര്യത്തിന് ഇരട്ടി മധുരമായി കടന്നുവന്ന ആ മഹാഗായിക ഇന്നും നമ്മുടെ പ്രഭാതങ്ങളെ വിളിച്ചുണർത്തുന്നുണ്ട്.

നിരന്തരമായ സാധന കൊണ്ട് ആസാദക ഹൃദയങ്ങൾ കീ‍ഴടക്കിയ എം.എസ്. സുബ്ബലക്ഷ്മിയുടെ നാദങ്ങൾ ആസ്വാദക ഹൃദയങ്ങളെ രാഗസുന്ദരമാക്കിയിരുന്നു. ഭക്തിയുടെയും ലാളിത്യത്തിന്റെയും ഹൃദയശുദ്ധി സമന്വയിപ്പിച്ച്‌ കർണാടിക സംഗീതത്തെ ലോകത്തിന്റെ സംഗീതമാക്കി മാറ്റുകയായിരുന്നു അവർ.

ബുദ്ധിമുട്ടുകളും വിവേചനങ്ങളും നേരിടേണ്ടി വന്ന ഗായികയായിരുന്നു എംഎസ്. പക്ഷേ, ആ നെ‍ഞ്ചിലെ കനൽ ആരും അറിഞ്ഞിരുന്നില്ല. അവർ പറഞ്ഞതുമില്ല. ഒരിത്തിരി കയ്പു പോലും എംഎസ് നമുക്കു വിളമ്പിയിട്ടുമില്ല. തന്നതാകട്ടെ ത്രിമധുരം മാത്രം.

ഒരു കാലത്ത് വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽ നിന്നും സംഗീതത്തിന്റെ കൊടുമുടിയിൽ എത്തിയ ചരിത്രമാണ് സുബ്ബലക്ഷ്മിയുടേത്. സംഗീതത്തെ മാത്രം സ്‌നേഹിച്ച, സുബ്ബലക്ഷ്‌മി സംഗീതലോകത്ത്‌ ദേവിയായി മാറിയത്‌ കാലം തിരിച്ചറിഞ്ഞ നീതികൊണ്ടാണ്‌.

പുരുഷന്മാർ ആധിപത്യം സ്ഥാപിച്ച കർണാടക സംഗീതത്തിലേയ്ക്ക് സധൈര്യം കടന്നുവന്ന് സംഗീത ശുദ്ധി കൊണ്ട് നേട്ടങ്ങൾ വെട്ടി പിടിച്ച എം.എസ്. സംഗീത ലോകത്തെ ഇതിഹാസമായി ഇന്നും ഓർമ്മിക്കപ്പെടുന്നു.

സംഗീതത്തെ ഇത്രമാത്രം സ്‌നേഹിച്ച ആരുണ്ട്‌ എന്ന ചോദ്യത്തിനുത്തരമാണ്‌ ഭക്തിയുടെയും ലാളിത്യത്തിന്റെയും ഹൃദയശുദ്ധി സമന്വയിപ്പിച്ച്‌ കർണാടിക്‌ സംഗീതത്തെ ലോകത്തിന്റെ സംഗീതമാക്കി മാറ്റിയ എം എസ് സുബ്ബലക്ഷ്‌മി എന്ന ഇതിഹാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News