മാണിക്യനാവാന്‍ മാസ്സ് ലുക്കില്‍ മോഹന്‍ലാല്‍; ആരാധകര്‍ ആവേശത്തില്‍

ഒടിയനിലെ മാണിക്യന്‍റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു ക‍ഴിഞ്ഞു.

സിനിമയുടെ പൂര്‍ണ്ണതയ്ക്കു വേണ്ടി എന്തിനും തയ്യാറാവുന്ന മോഹന്‍ലാല്‍ ഒടിയന്‍റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ശേഷം അന്പത്തിയൊന്നും ദിവസം നീണ്ട ക‍ഠിന പരിശീനത്തിലായിരുന്നു. പൂര്‍ണ്ണമായും രഹസ്യമാക്കി വെച്ചിരുന്ന പരിശീലനത്തിനൊടുവില്‍ മോഹന്‍ലാലിന്‍റെ മാറ്റമറിഞ്ഞാല്‍ ആരും ഞെട്ടും.

18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ കുറച്ചത്. ഒടിയനില്‍ കാത്തു വെച്ചിരിക്കുന്ന സസ്പെന്‍സ് പോലെ ഫോട്ടോ പോലും പുറത്ത് വരാത്ത രീതിയില്‍ മോഹന്‍ലാലിന്‍റെ പരിശീലനത്തിലും സസ്പെന്‍സ് കരുതി വെക്കുന്നതില്‍ പരിശീലനകേന്ദ്രത്തിലുണ്ടായിരുന്ന സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്‍റെ പുതിയ ബോഡി ഫിറ്റ്നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്‍റെ ചിത്രീകരണത്തിന്‍റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.

ഈ ഘട്ടത്തിലും വിദഗ്ധ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ദിവസേന മണിക്കൂറുകളോളം നീണ്ട പരിശീലനം മോഹന്‍ലാല്‍ തുടരുമെന്നാണ് അറിയുന്നത്.

പുതിയ ലുക്കില്‍ മോഹന്‍ലാലിനെ അണിയിച്ചൊരുക്കിയതിന് പിന്നിലെ പരിശീലനത്തെക്കുറിച്ചും ചിട്ടയെക്കുറിച്ചും അറിയാനുള്ള ആകാംക്ഷയിലായിരിക്കും ഇനി സിനിമാലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News