സാത്താന്‍സ് സ്ലേവ്സിനോട് സമ്മിശ്രപ്രതികരണവുമായി സിനിമാപ്രേമികള്‍

ഇന്‍ഡോനേഷ്യന്‍ സംവിധായകന്‍ ജോകോ അന്‍വറിന്റെ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സിനോട് സമ്മിശ്രപ്രതികരണവുമായി സിനിമാപ്രേമികള്‍.മിട്‌നൈറ്റ് സ്‌ക്രീനിംഗിന്റെ ഭാഗമായി നിശാഗന്ധിയിലാണ് സാത്താന്‍സ് സ്ലേവ് പ്രദര്‍ശിപ്പിച്ചത്.

മിട്‌നൈറ്റ് സ്‌ക്രീനിംഗിന്റെ ആദ്യചിത്രമായാണ് ഇന്‍ഡോനേഷ്യന്‍ സംവിധായകന്‍ ജോകോ അന്‍വറിന്റെ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് അഭ്രപാളിയിലെത്തിയത്.

പ്രേക്ഷകരില്‍ ഹൊറര്‍ മൂഡ് സൃഷ്ടിക്കാനായിരുന്നു രാത്രിയിലെ പ്രദര്‍ശനം എന്നിരുന്നാലും ചിത്രത്തോട് പ്രേക്ഷകര്‍ക്ക് സമ്മിശ്രപ്രതികരണമായിരുന്നു.നിറഞ്ഞ സദസ്സായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.1981 ലെ കഥയെന്നപോലെയാണ് സാത്താന്‍സ് സ്ലേവ് ഒരുക്കപ്പെട്ടിരിക്കുന്നത്.

അമ്മയുടെ ആത്മാവ് കുട്ടികളെ വേട്ടയാടുകയും ജീവനെടു്കകാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.മൂത്തമകളായ റിനിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

അമ്മയുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളില്‍ ഒരാളെയോ എല്ലാവരെയുമോ അമ്മ കൊന്നുകളയാതിരിക്കാനും റിനിയും സഹോദരങ്ങളും നടത്തുന്ന പ്രയത്‌നങ്ങള്‍ സംവിധായകന്‍ സിനിമിയില്‍ നല്ല രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

എന്നാല്‍ പ്രേക്ഷകര്‍ക്ക് അവര്‍ ആഗ്രഹിച്ച പ്രകാരമുള്ള ഹൊറര്‍ അനുഭവപ്പെട്ടില്ലെന്നതായിരുന്നു പ്രധാന ആക്ഷേപം.

ഭയാനകമാകുന്ന സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതിലും മേക്കിംഗിലും സിനിമ മികവ് പുലര്‍ത്തിയെന്ന് മറ്റൊരു വിഭാഗം പ്രേക്ഷകരും പറയാതിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here