ജാര്‍ഖണ്ഡില്‍ ചുംബന മത്സരം സംഘടിപ്പിച്ച് എം എല്‍ എ. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ സൈമണ്‍ മാരണ്ടിയാണ് ആദിവാസി ദമ്പതികള്‍ക്കിടയില്‍ ചുംബന മത്സരം സംഘടിപ്പിച്ചത്.
പാക്കൂരിലെ ദുമാരിയ ഗ്രാമത്തില്‍ ഡിസംബര്‍ 10നാണ് മത്സരം നടന്നത്. എന്നാല്‍ ചുംബന സമരത്തിന്റെ പേരില്‍ എം എല്‍ എ വിവാദത്തിലായിരിക്കുകയാണ്.
ആദിവാസികളുടെ വാഷികോത്സവ ചടങ്ങിലാണ് ചുംബന മത്സരം സംഘടിപ്പിച്ചത്.കഴിഞ്ഞ 37 വര്‍ഷമായി ദുമാരിയയില്‍ ഇത് കൊണ്ടാടുന്നുണ്ട്.
ആദിവാസികള്‍ക്കിടയില്‍ പെരുകുന്ന വിവാഹമോചനങ്ങളെ ചെറുക്കാന്‍ കൂടിയാണ് ഇത്തരമൊരു പുതമയുള്ള മത്സരം സംഘടിപ്പിച്ചതെന്നാണ് എംഎല്‍എ യുടെ വാദം.
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടി എംഎല്‍എമാരായ സൈമണ്‍ മാരണ്ടിയും സ്റ്റീഫന്‍ മാരണ്ടിയും സാന്താള്‍ പരഗാന വിഭാഗത്തിന്റെ സംസ്‌കാരത്തെ അപമാനിച്ചിരിക്കുകയാണെന്ന് ഒരു പക്ഷം ആരോപിച്ചു. മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here