തമി‍ഴ്നാട്ടിലെ ദുരഭിമാനക്കൊല; ആറുപേര്‍ക്ക് വധശിക്ഷ

ഉടുമൽപേട്ടയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്കു വധശിക്ഷ നൽകാന്‍ തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയുടെ ഉത്തരവ്.

ഭാര്യാപിതാവും കൊലയാളി സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ളവർക്കാണ് വധശിക്ഷ. ഒരാൾക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാൾക്ക് അഞ്ചു വർഷം തടവും വിധിച്ചിട്ടുണ്ട്.

യുവതിയുടെ അമ്മയും അമ്മാവനും ഉൾപ്പെടെ മൂന്നു പ്രതികളെ വെറുതെ വിട്ടു. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

തേവർ സമുദായക്കാരിയായ കൗസല്യയെ പ്രണയിച്ച് വിവാഹം ക‍ഴിച്ച ദലിത് യുവാവിനെയാണ് മാർച്ച് 13ന് ഉദുമൽപേട്ട നഗരമധ്യത്തിൽവെച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News