ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കുറ്റം തെളിയിക്കുകയെന്ന വെല്ലുവിളി പൊലീസ് മറികടന്നത് ഇങ്ങനെ

ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ കുറ്റം തെളിയിക്കുക എന്ന വലിയ വെല്ലുവിളിയാണ് കോടതിവിധി വന്നതോടെ പോലീസ് മറികടന്നത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിച്ചത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളുമായിരുന്നു . പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച എല്ലാ തെളിവുകളും കോടതി അംഗീകരിച്ചത് അന്വേഷണസംഘത്തിന്റെ വിജയമായി.

കൃത്യം നടന്നത് നേരിൽകണ്ട് ദൃക്സാക്ഷികൾ ഇല്ലായെന്നത് പ്രോസിക്യൂഷന് ഈ കേസിൽ വലിയ വെല്ലുവിളിയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം പ്രതി വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയൽവാസി വീട്ടമ്മയുടെ തായിരുന്നു പ്രധാന സാക്ഷിമൊഴി. ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിലും , വിസ്താരത്തിനിടെ കോടതിയിലും, സാക്ഷിക്ക് പ്രതിയെ തിരിച്ചറിയാനായത് സഹായകരമായി.

പ്രോസിക്യൂഷൻ സമർപ്പിച്ച പത്തിലധികം പരിശോധനാ ഫലങ്ങളും കോടതി അംഗീകരിച്ചു. മൃതദേഹത്തിന്റെ വിരലുകൾക്കിടയിൽ നിന്നും ലഭിച്ച സാമ്പിളുകൾ ആരുടേതെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞു. മൃതദേഹത്തിൽ നിന്നും ലഭിച്ച മുടിയിഴകളുടെ പരിശോധനാ റിപ്പോർട്ടും അമിനുളിന് വിനയായി . ജിഷയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ഉമിനീർ അമിരുളിന്റെതാണെന്ന കണ്ടെത്തലും നിർണായകമായി.

വീടിനു പുറത്തു നിന്ന് ലഭിച്ച ചെരിപ്പുകൾ പ്രതിയുടേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ പോലീസിന് കഴിഞ്ഞു. വീടിന്റെ കതകിൽ കണ്ടെത്തിയ രക്തക്കറയുടെ പരിശോധനാ റിപ്പോർട്ടും പ്രതിക്കെതിരായ നിർണായക തെളിവായി. പ്രതിയുടെ വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന മണ്ണ് ജിഷയുടെ വീടിന്റെ പരിസരത്തേതായിരുന്നുവെന്നും പരിശോധനയിൽ തെളിഞ്ഞു .

ഇങ്ങനെ പ്രോസിക്യൂഷൻ ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ തെളിവുകൾ ഒക്കെയും കോടതി അംഗീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here