കേരള അന്താരാഷ്ട്ര ചലച്ചിത്രമേള കൂടുതല്‍ കാര്യക്ഷമവും ഉപകാരപ്രദവുമാകണം; സംവിധായകന്‍ സോഹന്‍ റോയ്

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രമേള കൂടൂതല്‍ കാര്യക്ഷമവും ഉപകാരപ്രദവുമാക്കേണ്ടതുണ്ടെന്ന് സംവിധായകന്‍ സോഹന്‍ റോയ്.ചലച്ചിത്രമേളയില്‍ നിന്ന് നടീ-നടന്‍മാര്‍ വിട്ടുനില്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും സോഹന്‍ റോയ് തുറന്നടിക്കുന്നു.

ചലച്ചിത്രമേളകള്‍ നടത്തുന്നതോടൊപ്പം സ്കൂള്‍ തലങ്ങളില്‍ ചലച്ചിത്രക്ലബ്ബുകളും ഫെസ്റ്റിവലുകളും സംഘടിപ്പിക്കുന്നത് സിനിമയിലേക്കുള്ള നല്ലൊരുതലമുറയെ വാര്‍ത്തെടുക്കുന്നതിന് ഗുണകരമാകുമെന്നും സോഹന്‍ റോയ് വ്യക്തമാക്കി.

കേരള അന്താരാഷ്ട്രചലച്ചിത്രമേള 22 ാം വര്‍ഷം ആകുമ്പോ‍ഴും ചലച്ചിത്രമേളയെ ഇതുവരെയ്ക്കും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.

സര്‍ക്കാരിന്‍റെ ഫണ്ട് ഉപയോഗിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഗുണം സിനിമയെ കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വലിയ രീതിയില്‍ ഗുണപ്രദമാകുന്ന തരത്തിലേക്ക് ലഭ്യമാക്കണമെന്നും സംവിധായകന്‍ സോഹന്‍ റോയ് പറയുന്നു.

വര്‍ക്ക് ഷോപ്പുകളും മറ്റ് ക്ലാസുകളും സെലക്ഷന്‍ ഹണ്ടുമൊക്കയായി മേളയെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും സോഹന്‍ റോയ്. സിനിമയില്‍ നിന്ന് ഒരുപാട് നേടിയവര്‍ സിനിമയുടെ വളര്‍ച്ചയ്ക്കായി എന്തെങ്കിലും ചെയ്യണം.

ചലച്ചിത്രമേളയില്‍ നിന്ന് നടീ-നടന്‍മാര്‍ വിട്ടുനില്‍ക്കുന്നത് ശരിയായ നടപടിയല്ല.ക്ഷണിച്ചിട്ടില്ല പാസ്സ് കിട്ടിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തികാട്ടി ഇത്തരം ചലച്ചിത്രമേളകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും അംഗീകരിക്കാനികില്ലെന്നും സോഹന്‍ റോയ് തുറന്നടിച്ചു.

സ്കൂള്‍ തലങ്ങളില്‍ സിനിമാ ക്ലബ്ബുകള്‍ സജീവമാക്കണം.അത്തരം ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ സഹായം ചെയ്താല്‍ അത് നല്ലൊരു ഭാവിതലമുറക്ക് പ്രയോജനകരമാകുമെന്നും സോഹന്‍ റോയ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News