തനിനിറം പുറത്തുകാട്ടി അംബാനി; ജിയോ നിരക്കുകള്‍ കുത്തനെ കൂട്ടും

മുംബൈ: ഇന്ത്യന്‍ ടെലികോം വിപണിയില്‍ വിപ്ലവകരമായ മാറ്റമായിരുന്നു ജിയോ കൊണ്ടുവന്നത്. ഒരു കോളിന് ഒരു രൂപയിലധികവും ഇന്റര്‍നെറ്റിന് വന്‍ തുകയും മുന്‍നിര ടെലികോം കമ്പനികള്‍ ഈടാക്കിയിരുന്ന കാലത്താണ് സൗജന്യങ്ങളുമായി ജിയോ എത്തിയത്.

ഇതോടെ മറ്റ് കമ്പനികളും അണ്‍ലിമിറ്റഡ് ഫ്രീ നല്‍കാന്‍ നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ ജിയോയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഉപഭോക്താക്കള്‍ക്ക് അത്ര സുഖമുള്ളതല്ല.

ഡിസംബര്‍ മാസം കഴിയുന്നതോടെ അംബാനി നിരക്ക് വര്‍ദ്ധനവിന്റെ കാര്‍ഡ് പുറത്തെടുക്കുമെന്നാണ് സൂചന. 2018 ല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് വ്യക്തമാകുന്നത്.

4ജി ഇന്റര്‍നെറ്റ് രംഗത്തെ ആധിപത്യം ഇതിനകം സ്വന്തമാക്കിയ ജിയോ പുതുവര്‍ഷത്തില്‍ വലിയ നിരക്ക് വര്‍ദ്ധനയ്ക്ക് കോപ്പുകൂട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും അതോടെ രാജ്യത്തെ മറ്റ് ടെലിക്കോം കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here