ഷൈന്‍ നിഗമിന് സ്വപ്‌നസാഫല്യം; ഫഹദിനൊപ്പം അഭിനയിക്കാം; അതും പോത്തേട്ടന്‍ ബ്രില്യന്‍സില്‍

കൊച്ചി: ദിലീഷ് പോത്തനും ശ്യം പുഷ്‌കരനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഷെയ്‌നിനോടൊപ്പം ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ചിത്രത്തിന്റെ നിര്‍മാണം മാത്രമായിരിക്കും ദിലീഷ് ഏറ്റെടുക്കുക, ദിലീഷിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്യുക. ദിലീഷിനൊപ്പം ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ശ്യാം പുഷ്‌കരന്റേതാണ്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളിലും ഫഹദ് ഫാസിലായിരുന്നു നായകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here