പീഡിപ്പിച്ചവരുടെ പേരു പറഞ്ഞാല്‍ ഞാന്‍ ബാക്കിയുണ്ടാകില്ല; ബോളിവുഡ് നടി ഭയക്കുന്നതാരെ?

മി ടു ക്യാംപെയ്നിലൂടെ തുറന്നുപറച്ചില്‍ ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച താരമാണ് റിച്ച ഛദ്ദ. ബോളിവുഡില്‍ഡ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങലെക്കുറിച്ച് തുറന്ന് പറഞ്ഞാണ് റിച്ച ഛദ്ദ മാധ്യമ ശ്രദ്ധ നേടിയത്.

എന്നാല്‍ തനിക്കും പിഡനമേല്‍ക്കേണ്ടി വന്നുവെന്ന് പറഞ്ഞെങ്കിലും ആരില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത് എന്ന് റിച്ച ഛദ്ദ പറഞ്ഞിരുന്നില്ല. അപമാനിച്ച ആളുടെ പേരു പറയാത്ത റിച്ചയുടെ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

മാധ്യമ ശ്രദ്ധ നേടാനുള്ള റിച്ചയുടെ അടവായിരുന്നു പിഡന ആരോപണം എന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി റിച്ച തന്നെ രംദഗത്തെത്തിയിരിക്കുകയാണ്.

തന്‍റെ ജീവന് സംരക്ഷണം ഉറപ്പ് തന്നാല്‍ പേരുകള്‍ വെളിപ്പെടുത്താമെന്നാണ് റിച്ചയുടെ മറുപടി. പേര് പറഞ്ഞാല്‍ ബോളിവുഡ് ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് റിച്ച തുറന്നടിക്കുന്നു. പേടിച്ചിട്ടാണ് പലരരും കാര്യങ്ങള്‍ തുറന്ന് പറയാത്തതെന്നും റിച്ച പറയുന്നു.

എന്തെങ്കിലും താന്‍ മിണ്ടിയാല്‍ തനിക്കും, കുടുംബത്തിനും എന്താണ് സംഭവിക്കുന്നത് എന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് റിച്ച പറയുന്നു.

ഫുക്റേ, ഗ്യാഗ്സ് ഓഫ് വസീപര്‍, രാംലീല തുടങ്ങിയിനിമകളിലൂടെ ബോളിവുഡില്‍ ഏരെ ആരാധകരെ സൃഷ്ടിച്ച താരമാണ് റിച്ച ഛദ്ദ.

പുതിയ സിനിമ ഫുക്റേ റിട്ടേണ്‍സിന്‍രെ പ്രമോഷന്‍ വര്‍ക്കിന്‍റെ ഭാഗമായി മാധ്യമങ്ങലോട് സംസാരിക്കവെയാണ് റിച്ച വിമര്‍ശകര്‍ക്ക് മറുപടി നല്‍ർകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News