ആരാധകരെ ആവേശത്തിലാക്കി ഷാജി പാപ്പനും സംഘവും ; തകര്‍പ്പന്‍ ട്രെയിലര്‍ യൂട്യൂബില്‍ തരംഗം തീര്‍ക്കുന്നു

കോഴിക്കോട്: ഷാജി പാപ്പനും കൂട്ടരും രണ്ടാം വരവിലെത്തുന്നതിന്റെ ആവേശത്തിലാണ് ജയസൂര്യ ആരാധകര്‍. ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഷാജി പാപ്പാന്‍.

ആട് ഒരു ഭീകരജീവിയാണെന്ന ചിത്രത്തിലെ ഷാജി പാപ്പനേയും പിള്ളാരേയും ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ആ ഈഷ്ടം തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പിറവിയുടെ കാരണവും. ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

വമ്പന്‍ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം പാപ്പനും സംഘവും വൈറലായിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗിലും ട്രെയിലര്‍ മുന്നിലാണ്.

പാപ്പനും ക്യാപ്റ്റന്‍ ക്ലീറ്റസും സര്‍ബത്ത് ഷമീറിനും സാത്താന്‍ സേവ്യര്‍ക്കും ഡ്യൂഡിനും പുറമേ പുതിയ ചില കഥാപാത്രങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായിട്ടാണ് ആട് 2 തിയേറ്ററുകളിലെത്തുന്നത്. മിഥുന്‍ മാനുവല്‍ തന്നെയാണ് രണ്ടാം ഭാഗവും അണിയിച്ചൊരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here