22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രം തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്ന ഓഡിയന്‍സ് പോള്‍ നാളെ (14.12.2017) ആരംഭിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും.
രജിസ്‌ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്. എസ്.എം.എസ് വഴിയും മൊബൈല്‍ ആപ്പുവഴിയും വെബ്‌സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം.
മുഖ്യവേദിയായ ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌കുകളില്‍ സാങ്കേതിക സഹായം ലഭ്യമായിരിക്കും.
എസ്.എം.എസ് അയയ്‌ക്കേണ്ട ഫോര്‍മാറ്റ് IFFK SPACE MOVIE CODE അയയ്‌ക്കേണ്ട നമ്പര്‍ 56070. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ-മെയില്‍ ആയും എസ്.എം.എസ് ആയും പ്രതിനിധികള്‍ക്ക് വോട്ടെടുപ്പിന് മുമ്പേ ലഭിക്കുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here