മലയാളക്കരയുടെ അനശ്വര കാഥികന്‍ സാംബശിവന് സ്മാരകം

കാഥികന്‍ വി.സാംബശിവന് സ്മാരകമായി കൊല്ലം ചിന്നക്കടയില്‍ വി.സാംബശിവന്‍ സ്‌ക്വയര്‍ യാഥാര്‍ഥ്യമാകുന്നു. ഇന്നു വൈകീട്ട് ആറിന് സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍, സ്‌ക്വയറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം നഗരസഭയാണ് ജനകീയ കലാകാരന് സ്മാരകം ഒരുക്കുന്നത്.

48 വര്‍ഷം, 60 കഥകള്‍, 15000 ത്തിലധികം വേദികള്‍. സാംബശിവന്റേത് കഥാപ്രസംഗ കലയില്‍ മാത്രമല്ല, വിശ്വസാഹിത്യത്തിലെ സുപ്രധാന കഥകള്‍ സാധാരണ ഗ്രാമീണജനങ്ങള്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്ന മട്ടില്‍ പാകപ്പെടുത്തി നല്‍കിയെന്നതു മാത്രമല്ല.

സമകാലിക ഇന്ത്യന്‍ സമൂഹത്തിലെ യാഥാര്‍ഥ്യങ്ങള്‍ കഥകള്‍ക്കിടയിലൂടെ പകര്‍ന്നുനല്‍കിയെന്നതു കൂടിയാണ് അദ്ദേഹത്തിന്റെ സവിശേഷത.കൊല്ലം ചിന്നക്കട മേൽപ്പാലം നവീകരണത്തോടെ ഉപയോഗശൂന്യമായ സ്ഥലമാണ് സാംസ്‌കാരിക പരിപാടികൾക്കായി സാംബശിവൻ ചത്വരമാക്കിയത്.പരിപാടികൾ സംഘടിപ്പിക്കാൻ വേദി, മേക്കപ്പ് റൂം, ഇരിക്കാൻ ഗ്രാനൈ​റ്റ് പതിച്ച ബെഞ്ച് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

എസ് എന്‍ കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ പണം കണ്ടെത്താനായി സ്വന്തം നാടായ ചവറ ഗുഹാനന്ദപുരത്ത് തുടങ്ങിയ കഥപറച്ചില്‍ പിന്നീട് കേരളത്തിന്റെ പുരോഗമന സാംസ്കാരിക പ്രവര്‍ത്തനത്തിലെ അവിഭാജ്യ ഘടകമായി. 1996 വരെ 48 വര്‍ഷമാണ് അദ്ദേഹം കഥ പറഞ്ഞത്.

മലയാളിയുടെ ഭാവനയും ചിന്തയും വികസിപ്പിക്കുന്നതില്‍, അനീതിക്കെതിരായ പോരാട്ടങ്ങളെ ശക്തിപ്പെടുത്തുന്നതില്‍, ജനതയെ പുരോഗമന രാഷ്ട്രീയത്തിനൊപ്പം നിര്‍ത്തുന്നതില്‍ സാംബശിവന്റെ കഥാപ്രസംഗ വേദികള്‍ വലിയ പങ്കാണ് വഹിച്ചത്.

ക്ഷേത്രങ്ങളുടെ മുന്നില്‍ ഉത്സവപരിപാടികള്‍ ആസ്വദിക്കാനിരിക്കുന്ന അയ്യായിരമോ അതിലധികമോ ആളുകള്‍ ഒറ്റ മനസ്സോടെ നിശബ്ദരായി രണ്ടര മണിക്കൂര്‍ നീളുന്ന കഥ കേട്ടിരിക്കുന്നത് പഴയ തലമുറയിലെ ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News