ആരാധകര്‍ക്ക് രജനികാന്തിന്‍റെ പിറന്നാള്‍ സമ്മാനം

കബാലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാല കരികാലന്‍ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വന്നു മുംബൈയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഒരു റിയലിസ്റ്റിക് ഗ്യാങ്‌സ്റ്റര്‍ ചിത്രമാണ് കാല കരികാലന്‍.

കാല കരികാലന്റെ അണിയറ പ്രവര്‍ത്തകരാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. പുതിയ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

രജനികാന്തിന്‍റെ മകളുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ധനുഷ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാല കരികാലന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. കബാലി പോലെ തന്നെ ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് കാല കരികാലന്‍.

ചെറുപ്പത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മുംബൈയിലെത്തിയ ബാലന്‍ പിന്നീട് അവിടുത്തെ ശക്തനായ ഡോണ്‍ ആയി മാറുന്നതാണ് ചിത്രം. ധാരാവിയിലെ തമിഴ് വംശജരുടെ തലവനാണ് രജനികാന്ത് അവതരിപ്പിക്കുന്ന കാല എന്ന കഥാപാത്രം.

തമിഴ് താരങ്ങളെ കൂടാതെ ഉത്തരേന്ത്യന്‍ താരങ്ങളും ഉള്‍പ്പടെ വന്‍താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത് ചിത്രത്തിലെ നായികയായി എത്തുന്നത്ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വൈറ്റിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് ഹുമ ഖുറൈഷി .

നിരവധി തവണ ദേശീയ പുരസ്‌കാരം നേടിയ നാനാ പടേക്കറും ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷറോഫ്, പങ്കജ് ത്രിപാഠി, അഞ്ജലി പാട്ടീല്‍, സയാജി ഷിന്‍ഡേ, സാക്ഷി അഗര്‍വാള്‍, സമുദ്രക്കനി, സുകന്യ, രമേഷ് തിലക്, സമ്പത്ത് രാജ് തുടങ്ങി ഒരുപിടി ശ്രദ്ധേയ താരങ്ങള്‍ ചിത്രത്തിലുണ്ട് എന്നത് കാലായെ വ്യത്യസ്തമാക്കുന്നു.

എന്തിരന് പിന്നാലെ തമിഴ് പതിപ്പിനൊപ്പം തെലുങ്കിലും ഹിന്ദിയിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. എന്തിരന്‍റെ രണ്ടാം ഭാഗമായ 2.0ക്ക് പിന്നാലെ കാല കരികാലന്‍ തിയറ്ററിലേക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News