ഓഖി; ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മരിച്ചവരുടെ എണ്ണം 57 ആയി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ കാണാതായ 5 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബേപ്പൂര്‍ തീരത്തുനിന്നാണ് 3 മൃതദേഹങ്ങള്‍ ലഭിച്ചത്. രണ്ട് മൃതദേഹങ്ങള്‍ പൊന്നാനി കടപ്പുറത്തുനിന്നാണ് ലഭിച്ചത്.

 മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കും. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതേസമയം ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി.

ഇന്നലെ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പൊലീസും കോസ്റ്റ് ഗാര്‍ഡുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബേപ്പൂര്‍ തുറമുഖത്തെത്തിച്ച 8 മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വെളളയില്‍ ബീച്ചിനടുത്ത് നിന്നാണ് ഒരു മൃതദേഹം ലഭിച്ചത്.

ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് വെസലിലും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസിന്റെ ബോട്ടിലുമായി മൃതദേഹങ്ങള്‍ ബേപ്പൂര്‍ തുറമുഖത്തെത്തിച്ചു.

ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്ത വിധം അഴുകിയ നിലയിലാണ്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ പി പി കൃഷ്ണന്‍കുട്ടിയുടേയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ മൃതദേഹങ്ങളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബേപ്പൂര്‍ തുറമുഖത്തിനടുത്ത ഉള്‍ക്കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഈ മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News