ലാലേട്ടന്‍ മാണിക്യനായി, ഞെട്ടിക്കുന്ന മേക്ക് ഓവര്‍ വീഡിയോ കാണാം

ഞെട്ടിക്കുന്ന മേക്ക് ഓവറുമായി ലാലേട്ടന്‍ മാണിക്യനായെത്തി. യൗവനത്തിന്‍റെ ചുറുചുറുക്കും മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുണ് ലാലേട്ടന്‍റെ മാണിക്യന്.

ഒടിയന്‍ മാണിക്യന്‍റെ രൂപമാറ്റം ആരാധകര്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ചു.

“കാലമേ നന്ദി, ക‍ഴിഞ്ഞുപോയ ഒരുപാട് വര്‍ഷങ്ങളെ ഇങ്ങനെ തോല്‍പ്പിക്കാന്‍ സാധിച്ചതിന്, തേങ്കുറിശിയുടെയും എന്‍റെയും സംഭവബഹുലമായ കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന് ഈ മാണിക്യന്‍, ഒടിയന്‍ മാണിക്യന്‍
ഒരുങ്ങിക്ക‍ഴിഞ്ഞിരിക്കുന്നു, ഇനിയിണ് കളി, അപ്പോള്‍ തുടങ്ങാം അല്ലേ” മാണിക്യനിലൂടെ ലാല്‍ പറയുന്നു.

മാണിക്യന്‍റെ മേക്ക് ഓവറിനായി 18 കിലോ മോഹന്‍ലാല്‍ കുറച്ചിരുന്നു. 51 ദിവസത്തെ കഠിന വ്യായാമത്തിന് ശേഷമാണ് ലാലേട്ടന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്.

ലാലേട്ടന്‍റെ പുതിയ മേക്കോവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് രണ്ട്മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിലേറെ പേരാണ് കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News