ശങ്കറിനെ തുരുതുരാ വെട്ടുന്നത് ഇപ്പോ‍ഴും കണ്‍മുന്നില്‍; തീരാക്കനലുമായി കൗസല്യ അമ്മയ്ക്കെതിരെ ഹൈക്കോടതിയിലേക്ക്

ഉദുമല്‍പ്പേട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ വെറുതേ വിട്ട കോടതി വിധിക്കെതിരേ കൗസല്യ മദ്രാസ് ഹൈക്കോടതിയിലേക്ക്.

ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൗസല്യയുടെ മാതാവ് അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുെരെ, ബന്ധുവായ പ്രസന്ന എന്നിവരെ ഇന്നലെ കോടതി വെറുതേ വിട്ടിരുന്നു.

ദളിതനായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാള്‍ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പലതവണ പറഞ്ഞിരുന്നെന്നു വിചാരണവേളയില്‍ കൗസല്യ കോടതിയെ അറിയിച്ചിരുന്നു.

ദളിത് യുവാവായ ശങ്കറുമായുള്ള പ്രണയത്തിലും പിന്നീടുള്ള വിവാഹത്തിലും ഇവര്‍ ഉറച്ചുനിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്‍ജിനിയറിങ് പഠനത്തിനിടെയാണ് ശങ്കറും കൗസല്യയും പ്രണയത്തിലായത്.

2016 ജൂെലെയില്‍ വിവാഹം.തേവര്‍ സമുദായാംഗമായ കൗസല്യയെ ദളിതനായ ശങ്കര്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു വിവാഹം ചെയ്തതാണു കൊലപാതകത്തില്‍ കലാശിച്ചത്.

കൗസല്യയുടെ പിതാവ് ചിന്നസ്വാമി, അമ്മ അന്നലക്ഷ്മി, അമ്മാവന്‍ പാണ്ടിദുെരെ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണമെന്നാണു കേസ്. കൊലപാതകത്തിനു ഒരുമാസം മുമ്പ് കൗസല്യയുടെ വീട്ടുകാര്‍ശങ്കറിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു.

കൗസല്യയെ തങ്ങളോടൊപ്പം വിട്ടയച്ചാല്‍ ശങ്കറിനു 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജീവനുള്ളിടത്തോളം കാലം താന്‍ ശങ്കറിനൊപ്പം ജീവിക്കുമെന്ന കൗസല്യയുടെ മറുപടി വീട്ടുകാരെ ചൊടിപ്പിച്ചു.

ഇവരെ പിന്തുടര്‍ന്ന രണ്ടംഗ സംഘത്തിനു െബെക്കിലെത്തിയ മൂന്നാമന്‍ വടിവാള്‍ നല്‍കുകയായിരുന്നു. മൂവരും ചേര്‍ന്നു ശങ്കറിനെ പിന്നില്‍ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കര്‍ റോഡരികില്‍ പിടഞ്ഞു വീണു.

കൗസല്യക്കു ഗുരുതരമായി പരുക്കേറ്റു. അക്രമികള്‍ മടങ്ങിയശേഷമാണു കണ്ടുനിന്നവര്‍ ദമ്പതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്. കേസില്‍ മൂന്ന് പേരെ വെറുതേ വിട്ടതിനെതിരേ അപ്പീല്‍ നല്‍കുമെന്നു കൗസല്യ അറിയിച്ചു.

കേസില്‍ തിരിപ്പൂര്‍ സെഷന്‍സ് കോടതി ഇന്നലെയാണ് കൗസല്യയുടെ അച്ഛന്‍ ചിന്നസ്വാമി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. ശേഷിക്കുന്ന അഞ്ച് പേര്‍ വാടകകൊലയാളികളാണ്.

ഊട്ടി ഹുസൂരില്‍ റവന്യു ഇന്‍സ്പെക്ടറായ കൗസല്യ കേസില്‍ ആദ്യഘട്ടം മുതല്‍ പിതാവിനും മാതാവിനും ബന്ധുക്കള്‍ക്കുമെതിരേ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News