രോഹിത്തിന് ഡബിള്‍; ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍

മൊഹാലി : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മയുടെ ഉജ്ജ്വലഡബിള്‍ സെഞ്ചുറി.

മൂന്നാം ഡബില്‍ സെഞ്ചുറിയാണ് രോഹിത്ത് മൊഹാലിയില്‍ സ്വന്തമാക്കിയിട്ടുള്ളത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് രോഹിത്ത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ 393 റണ്‍സിന്റെ വിജയലക്ഷ്യവും കുറിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ് അയ്യരുടെയും അര്‍ധസെഞ്ച്വറിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

115 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.
16ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്.  ശിഖര്‍ ധവാന്‍  68 റണ്‍സ് നേടി പുറത്തായി. മൂന്നാം നമ്പറിലെത്തിയ ശ്രേയസ് അയ്യരും മികച്ച ബാറ്റിംഗ് പുറത്തെടുത്തു. അര്‍ധസെഞ്ചുറി നേടി.

അതേസമയം പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ കളി ജയിക്കണം. ദക്ഷിണാഫ്രിക്കയിലേക്ക് വിമാനംകയറുന്നതിന് മുമ്പ് ആത്മവിശ്വാസമുയര്‍ത്തേണ്ടത് ഇന്ത്യയുടെ യുവനിരയ്ക്ക് അനിവാര്യമാണ്.

ലങ്കയ്ക്കാകട്ടെ നാട്ടിലും വിദേശമണ്ണിലും തുടര്‍തോല്‍വികള്‍ക്കുശേഷം ആശ്വസിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാനുമുള്ള മരുന്നും.

ഏകദിനത്തിലെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ ഒന്നാം ഏകദിനത്തില്‍ പുറത്തെടുത്തത്. ലങ്കന്‍ ബൌളര്‍മാരുടെ വേഗംകുറഞ്ഞ സ്വിങ് ബൌളിങ്ങിനെ നേരിടാനാകാതെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി കൂടാരത്തിലേക്ക് മടങ്ങി.

ധര്‍മശാലയിലെ അത്രയും തണുത്ത കാലവസ്ഥയല്ലെങ്കിലും സ്വിങ് ബൌളിങ്ങിന് അനുകൂലമായ പിച്ചും ഈര്‍പ്പവുമാണ് മൊഹാലിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News