കൈരളി പീപ്പിള്‍ ടിവി ജ്വാല പുരസ്‌കാരവേദിയില്‍ മിന്നിത്തിളങ്ങിയ ശാലിനി സരസ്വതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ കണ്ടത് പത്തുലക്ഷത്തിലധികം ആളുകള്‍; വൈറലായി ശാലിനിയുടെ വാക്കുകള്‍

കൈരളി പീപ്പിള്‍ ടിവിയുടെ ജ്വാല പുരസ്‌കാരവേദിയില്‍ മിന്നിതിളങ്ങിയ ശാലിനി സരസ്വതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ കണ്ടത് പത്തുലക്ഷത്തിലധികം ആളുകള്‍.  ഇതുവരെ ഫേസ്ബുക്കില്‍ 10,44,046 പേരാണ് വീഡിയോ കണ്ടത്.

കൈരളി പീപ്പിള്‍ ടിവി ചെയര്‍മാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം സ്വന്തമാക്കിയ ശാലിനി ജന്മനാ മറ്റ് ഏതൊരാളെയും പോലെ തന്നെയായിരുന്നു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ രോഗമാണ് ശാലിനിയെ അംഗവൈകല്യത്തിലേയ്ക്ക് നയിച്ചത്.

ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മൂലം കയ്യിലേയും കാലിലേയും കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുകയായിരുന്നു. ഗര്‍ഭിണിയായിരുന്ന ശാലിനിക്ക് ഇതോടെ കുട്ടിയേയും നഷ്ടപ്പെട്ടു.

ഏറെ നാള്‍ ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു. അവിടെ നിന്ന് പുറത്തെത്തിയ ശാലിനിക്ക് തന്റെ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ഏറെനാള്‍ വേണ്ടി വന്നു.

കുടുംബത്തിന്റെയും ഭര്‍ത്താവിന്റെയും പിന്തുണയോടെ അവര്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു.

തനിക്ക് വൈകല്യം ഇല്ല എന്ന് ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്ന ശാലിനിക്ക് എല്ലാ കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ തന്നെ ചെയ്യുന്നതിനാണ് താല്പര്യം. 2020 പാരലമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയാണ് ശാലിനിയുടെ ലക്ഷ്യം.

ശാലിനിയുടെ ജീവിതം തന്നെ ഏറെ സ്വാധീനിച്ചെന്ന് പുരസ്‌കാരദാനത്തിന് ശേഷം നടന്ന പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു.

ശാലിനിയെക്കുറിച്ച് കേട്ടപ്പോള്‍ അത്ഭുതവും ബഹുമാനവും തോന്നിയെന്നും മമ്മൂട്ടി പറഞ്ഞു. ഇന്നത്തെ യഥാര്‍ത്ഥ സ്റ്റാര്‍ ശാലിനിയാണ്. പ്രതികൂല സാഹചര്യങ്ങളോടല്ല, ജീവിതത്തോട് മല്ലിട്ട് മുന്നേറുന്ന ശാലിനി ബഹുമതി അര്‍ഹിക്കുന്നെന്നും മമ്മൂട്ടി അവാര്‍ഡു ദാനച്ചടങ്ങില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News