പോരുന്നോ ഗവിയെന്ന വിസ്മയം കാണാൻ

മരങ്ങളും വള്ളിച്ചെടികളും ഇടതൂർന്നു നിൽക്കുന്ന മലഞ്ചരിവുകൾ, മനുഷ്യന്‍റെ ഉയരത്തെ വെല്ലുന്ന പൊക്കത്തിൽ മേച്ചിൽപ്പുല്ലുകൾ നിറഞ്ഞ മൊട്ടക്കുന്നുകൾ,

പ്രകൃതിയെക്കണ്ട് കുണുങ്ങിച്ചിരിച്ച് കിലുങ്ങിയൊ‍ഴുകുന്ന കാട്ടരുവികൾ, എന്തിനെയോ വി‍ഴുങ്ങി അനങ്ങാനാവാതെ കാട്ടുവ‍ഴിയിൽ വിശ്രമിക്കുന്ന

പെരുംമ്പാമ്പെന്നപോലെ കറുത്തുനീണ്ട കാട്ടുപാത, അത്യപൂർവ്വമായ ഇനത്തിൽപ്പെട്ട ചെടികളും 250ൽപ്പരം പക്ഷിവർഗ്ഗങ്ങളും, ഇതിനെല്ലാമിടയിൽ സ്വന്തം

സ്വാതന്ത്യത്തിൽ അഹങ്കരിച്ച് സ്വൈരവിഹാരം നടത്തുന്ന കാട്ടുമൃഗങ്ങൾ, പറഞ്ഞുവന്നത് ആമസോൺ മ‍ഴക്കാടുകളെക്കുറിച്ചല്ല, നമ്മുടെ സ്വന്തം ഗവിയെക്കുറിച്ച്.മ‍ഴക‍ഴിഞ്ഞുള്ള നനുത്ത തണുപ്പിൽവേണം ഇവിടേക്കുവരാൻ.

കാരണം, പ്രകൃതിയെന്നതിന്‍റെ അർഥമെന്താണന്ന് അപ്പോൾ മാത്രമേ അറിയാൻ ക‍ഴിയു. കാ‍ഴ്ച്ചക്കാരന്‍റെ മനസ്സിൽ കോടമഞ്ഞ് വാരിവിതറുന്ന അനുഭൂതിയാണ്

 വിനോദ സഞ്ചാരികളുടെ ഗവി
ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഓടിക്കയറിയ ഗവി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ആനയും,പുലിയും,കാട്ടുപോത്തും,കടുവയും ഉൾപ്പെടെ എല്ലാവിധ മൃഗങ്ങളുമുള്ള നിബിഡവനമാണ് ഗവിയുടെത്. ഈ അറിവാണ് വിനോദസഞ്ചാരികളെ

ഗവിയിലെത്തിക്കുന്നതും.
കേരളാ ഫോറസ്ററ് ഡെവലപ്മെൻറ് കോർപ്പറേഷനാണ് ഗവിയിലെ വിനോദസഞ്ചാരത്തിന്‍റെ ചുമതല. ഇവരുടെ പാക്കേജ് പ്രകാരം ബുക്കുചെയ്തു

പോവുന്നതിലൂടെ താമസമടക്കം എല്ലാ സൗകരൃങ്ങളോടെയും ഗവിയെ അറിയാം. കുമളിയിൽനിന്ന് 50 കി.മി. അകലെ, വണ്ടിപ്പെരിയാറിൽനിന്ന് 28 കി.മി.

ദൂരമുണ്ട് ഗവിക്ക്.എറണാകുളത്തുനിന്ന്168കി.മി. കോട്ടയത്തുനിന്ന്128 കി.മി. ദൂരവുമുണ്ട്. ഓർഡിനറി സിനിമകണ്ട് അതുപോലൊരു ഗവിയാണ് കാണേണ്ടതെന്ന്

വാശി പിടിക്കരുത്. കാരണം,ആ ചിത്രം ഗവിയെക്കാൾ കൂടുതൽ കുട്ടിക്കാനത്തും പീരുമേട്ടിലുമൊക്കൊയാണ് ഷൂട്ടുചെയ്തത്. ഓർഡിനറി എന്ന ചിത്രമല്ല

യഥാർത്ഥ ഗവി, അതിനപ്പുറത്ത് കാടിന്റെ സൗന്ദര്യമാണ് വശ്യതയാണ്.
പത്തനംതിട്ടയിൽനിന്ന് രാവിലെ 6.30-നാണ് ബസ്സ്.11-ന് അത് ഗവിയിലെത്തും. പിന്നെ 12.30-നും ഒരു ബസ്സുണ്ട്. അത് 5.00-ന് ഗവിയിലെത്തും. കുമളിയിൽനിന്ന്

രാവിലെ 5.30-ന് പുറപ്പെടുന്ന ബസ്സ് 7.00-ന് ഗവിയിലെത്തും. കുമളിയിൽനിന്ന് 1.30-ന് പുറപ്പെടുന്ന ബസ്സ് 3.00-ന് എത്തും. 108 രൂപയാണ് ടിക്കററുനിരക്ക്.

മു‍ഴുവൻ യാത്രയും താൽപര്യമില്ലങ്കിൽ ഗവിയിലിറങ്ങി അവിടം കണ്ടശേഷം തിരിച്ച് കുമളിയിലേക്ക് തിരിച്ച്പോകാം. പത്തനംതിട്ടയിൽ നിന്നാണങ്കിലും

അങ്ങനെതന്നെ. ഏററവും നല്ലത് രാവിലെ കുമളിയിൽ നിന്നുള്ള ബസ്സിൽ കയറുന്നതാണ്. കാരണം, വന്യമൃഗങ്ങളെ കാണാനുള്ള അവസരം കൂടുതലായിരിക്കും.

കേരളാ ഡവലപ്മെന്‍റ് കോർപ്പറേഷന്‍റെ വിവിധ പാക്കേജുകളുണ്ട്. ട്രെക്കിങ്, ജംഗിൾ സഫാരി, ബോട്ടിങ്, ശബരിമല വ്യൂപോയിൻറ് സന്ദർശനം എന്നിവ അടങ്ങിയ വിവിധ പാക്കേജുകൾക്ക് ഒരാൾക്ക് 2500-3000 എന്നിങ്ങനെ ചെലവുവരും.

ഭക്ഷണവും ഗൈഡ്ഫീയും ഇതിൽ ഉൾപ്പെടും. കുമളിയിലും തേക്കടിയിലും ചില ട്രവൽ ഏജൻസികൾ അമിതതുക ഈടാക്കി സഞ്ചാരികളെ കബളിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ കെ.എഫ്.ഡി.സി.യുടെവെബ്സൈററു വ‍ഴി ബുക്കുചെയ്തു പോകുന്നതാണ് നല്ലത്.

ഇതുകൂടി ശ്രദ്ധിക്കണേ കൈയ്യും തലയും പുറത്തിടരുത്, പ്ലാസ്ററിക്കുകൾ അടക്കം ഒരു മാലിന്യവും വലിച്ചെറിയരുത്, മൃഗങ്ങളെകാണുമ്പോൾ ബഹളം വെയ്ക്കരുത്, കാനന വ‍ഴികളിൽ ഇറങ്ങി നടക്കരുത്, പുകവലി പാടില്ല.
കെ.എസ്.ആർ.ടി.സി. പത്തനംതിട്ട-0468 2222366,കുമളി-0486 2323400, http:\\gavi.kfdcecotourism.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News