ഭക്ഷണം ക‍ഴിക്കണോ; വിവസ്ത്രനാകൂ

പാരിസിലെ തിരക്കേറിയ തെരുവിലാണ് O’Naturel എന്ന റസ്റ്റോറന്‍റ്.ക്ളാസിക് ഫ്രഞ്ച് ഭക്ഷണങ്ങളാണ് റസ്റ്റോറന്‍റിലെ മെനുവിലെ പ്രധാന ഐറ്റങ്ങള്‍. വിലയും കുറവ്. നല്ല ആംബിയന്‍സും.

ഇതൊന്നുമല്ല O’Naturel ലെ പ്രത്യേകത. റസ്റ്റോറന്‍റില്‍ എത്തിയാല്‍ ആദ്യം നമ്മള്‍ ഡ്രസിംഗ് റൂമിലേക്ക് പോകണം. ഡ്രസ് ഇടാനല്ല, അ‍ഴിക്കാന്‍.

ചേഞ്ചിംഗ് റൂമില്‍ നിങ്ങളുടെ വിലപിടിച്ച വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനം വരെ ഉണ്ട്. ഒരു വെളുത്ത കര്‍ട്ടന് അപ്പുറം ഭക്ഷണത്തിന് വേണ്ടി മാത്രം ഉള്ളതാണ്. പൂര്‍ണ്ണ നഗ്നരായി ഒരു ചെരുപ്പ് മാത്രം ധരിച്ചേ റസ്റ്റോറന്‍റില്‍ പ്രവേശനമുള്ളു.

പൂര്‍ണ്ണനഗ്നരായി ടേബിളിന് ചുറ്റുമിരുന്ന് ഭക്ഷണം ആസ്വദിക്കുന്ന ആളുകള്‍ നമുക്ക് കൗതുകമായേക്കാം. ലണ്ടനില്‍ നേരത്തെ നൂഡ് റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു. ജനങ്ങളില്‍ നിന്നും കാര്യമായ പ്രതികരണം ലഭിക്കാഞ്ഞതോടെ അത് പൂട്ടേണ്ടി വന്നു.

എന്നാല്‍ പാരിസിലെ ഈ റസ്റ്റോറന്‍റിന് ആ അവസ്ഥ ഉണ്ടാകില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. ആദ്യ ദിനങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News