മുന്നണി മാറ്റത്തിന് ജെഡിയു നേതൃയോഗത്തിൽ പച്ചക്കൊടി; ഉടൻ മുന്നണി വിടണമെന്ന് നേതാക്കൾ;എം.പി സ്ഥാനം രാജി വെക്കുമെന്ന് വീരേന്ദ്രകുമാർ

മുന്നണി മാറ്റത്തിന് ജെഡിയു നേതൃയോഗത്തിൽ പച്ചക്കൊടി . ഉടൻ മുന്നണി വിടണമെന്ന് നേതാക്കൾ .എം.പി സ്ഥാനം മൂന്ന് ദിവസത്തിനുള്ളിൽ രാജി വെക്കുമെന്ന് എം.പി വീരേന്ദ്രകുമാർ

സംസ്ഥാന സമിതി യോഗത്തിന്റെ അജണ്ട നിശ്ചയിക്കാനാണ് ജെഡിയു നേതൃയോഗം ചേർന്നതെങ്കിലും യോഗത്തിൽ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകളാണ് കൂടുതലും ഉയർന്ന് വന്നത് .സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിൽ മുന്നണി മാറ്റം അനിവാര്യമാണെന്ന അഭിപ്രായം ഉയർന്നു .

യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിലേക്ക് പോകണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു . നേരത്തെ മുന്നണി മാറ്റത്തെ എതിർത്ത കെ.പി.മോഹന്ന് മനയത്ത് ചന്ദ്രൻ തുടങ്ങിയ നേതാക്കളും യോഗത്തിൽ മുൻ നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന .

അതേ സമയം ഭാവി കാര്യങ്ങൾ തീരുമാനിക്കുന്നതിനായി യോഗം സംസ്ഥാന അദ്ധ്യക്ഷൻ എം.പി. വീരേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി .മൂന്ന് ദിവസത്തിനുള്ളിൽ എം.പി. സ്ഥാനം രാജിവെക്കുമെന്നും ഭാവി കാര്യങ്ങൾ ശരദ് യാദവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും എം.പി വീരേന്ദ്രകുമാർ പറഞ്ഞു.ശരദ് യാദവിനൊപ്പം ദേശീയ പാർടിയായി നിലകൊള്ളണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

എന്നാൽ പുതിയ സംസ്ഥാന പാർടി രൂപീകരിച്ചേക്കുമെന്ന സൂചനയാണ് വീരേന്ദ്രകുമാർ വാർത്താ സമ്മേളനത്തിൽ നൽകിയത് . ദേശിയ പാർടികളുടെ നേതാക്കളിൽ പലർക്കും പ്രാദേശിക താൽപര്യങ്ങൾ മാത്രമാണുള്ളതെന്നും വീരേന്ദ്രകുമാർ പറഞ്ഞു .
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News