ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരം; ഐഎഫ്എഫ്കെ മികച്ച പ്രേക്ഷക ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്നാരംഭിക്കും

22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച പ്രേക്ഷക ചിത്രത്തിനുള്ള വോട്ടെടുപ്പ് ഇന്നാരംഭിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കും. പ്രേക്ഷകര്‍ക്ക് രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

എസ്.എം.എസ് വഴിയും മൊബൈല്‍ ആപ്പുവഴിയും വെബ്സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം. 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 14 ചിത്രങ്ങളില്‍ നിന്നാണ് മികച്ച പ്രേക്ഷക ചിത്രം കണ്ടെത്തുന്നത്.

ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രതിനിധികള്‍ക്ക് അവസരമൊരുക്കുന്നതാണ് ഓഡിയന്‍സ് പോള്‍. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് വോട്ടെടുപ്പ്. പ്രേക്ഷകര്‍ക്ക് രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

എസ്.എം.എസ് വഴിയും മൊബൈല്‍ ആപ്പുവഴിയും വെബ്സൈറ്റ് വഴിയും വോട്ട് രേഖപ്പെടുത്താം. മുഖ്യവേദിയായ ടാഗോര്‍, കൈരളി, കലാഭവന്‍ എന്നിവിടങ്ങളില്‍ സജ്ജീകരിച്ച ഹെല്‍പ് ഡെസ്‌കുകളില്‍ നിന്നും ഇതിനുള്ള സാങ്കേതിക സഹായം ലഭ്യമാകും.

എസ്.എം.എസ് ആയും ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് തെരഞ്ഞെടുക്കാം. അയയ്ക്കേണ്ട ഫോര്‍മാറ്റ് IFFK SPACE MOVIE CODE രേഖപ്പെടുത്തി 56070 എന്ന നമ്പറില്‍ അയക്കുക. മത്സരവിഭാഗത്തിലെ ചിത്രങ്ങളുടെ മൂവി കോഡ് ഇ-മെയില്‍ ആയും എസ്.എം.എസ് ആയിട്ടും ഡെലിഗേറ്റുകള്‍ക്ക് ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here