ജിഷ കേസില്‍ ശിക്ഷാ വിധി ഇന്ന്; മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസ്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് പതിനൊന്നോടെ. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസിലെ പ്രതിക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി അമീറുള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി. ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി.

വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനെതിരെ ചുമത്തിയ കൊലപാതകം ,ബലാല്‍സംഗം, അതിക്രമിച്ച് കടക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസിലെ പ്രതിക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News