മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച കൊലപാതകത്തില്‍ ജനമനസ്സറിഞ്ഞ വിധി; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസിലെ ശിക്ഷാ വിധി എങ്ങനെ

മനുഷ്യ മന:സാക്ഷിയെ മരവിപ്പിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ജനമനസ്സറിഞ്ഞ വിധി. അമീറുള്‍ ഇസ്‌ളാമിന് ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പിഴയും.

ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിന തടവും പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപയാണ് അമീറുള്‍ ഇസ്ലാം പിഴയായി നല്‍കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News