എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നു; ജിഷക്കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തി; പ്രതിയ്ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കി

2016 ഏപ്രിൽ 28ന് യുഡിഎഫ്സർക്കാരിൻറ അവസാന കാലത്താണ് പെരുംബാവൂരിൽ ഒറ്റമുറി വീട്ടിൽ വെച്ച് പാവപ്പെട്ട നിയമവിദ്യാർത്ഥിനിയായ ജിഷയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

സ്ത്രീ സുരക്ഷയിൽ പ്രഥമസ്ഥാനത്തായ കേരളത്തിൽ ഡൽഹിയെ പോലെ നിർഭയമാരില്ല എന്ന് നാം അഭിമാനിച്ചു. ജിഷ സംഭവം ജനങ്ങളിൽ ഞെട്ടലുണ്ടാക്കുക മാത്രമല്ല രോഷവും ആശന്കയുമുണ്ടാക്കി.

“ജസ്റ്റീസ് ഫോർ ജിഷ”എന്ന മുദ്രാവാക്യം ഉയർത്തി LDF ഉം ജനങ്ങളും രംഗത്തിറങ്ങി.UDF സർക്കാർ ജിഷക്ക് നീതി നൽകിയില്ല. ധൃതിപിടിച്ച് പോസ്റ്റ് മോർട്ടംനടത്തി.മൃതശരീരം കത്തി ച്ചു. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകൾ നശിപ്പിച്ചാൽ കുറ്റവാളിയെ രക്ഷപ്പെടുത്താം എന്നാണ്‌ യു.ഡി.എഫ്‌ സർക്കാർ കരുതിയത്‌.അന്വേഷണം പ്രഹസമാക്കി.

LDFഅധികാരത്തിൽ വന്നതോടെ സ്ഥിതിഗതികൾ മാറി.LDF തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ വാഗ്നാനം പാലിച്ചു.ADGPയുട മേൽനോട്ടം, പുതിയ അന്വേഷണ സംഘം, ശാസ്ത്രീയമായ മാർഗങ്ങളിലൂടെ തെളിവുകൾ കണ്ടെത്തി.291 രേഖകളും 34 തൊണ്ടികളും കണ്ടെത്തി.
100 സാക്ഷികളെ വിസ്തരിച്ചു.

തുടക്കത്തിൽ തന്നെ പ്രത്യേക അഭിഭാഷകനെ നിയോഗിച്ചു.ഇത്തരത്തിൽ
പഴുതുകളില്ലാതെ കേസ് നടത്തിയതാണ് കൊലയാളിക്ക് ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾക്കുള്ള ശിക്ഷ ഉറപ്പാക്കാനായത്.ജിഷയുടെ കുടുംബം അനാഥമാകരുത് എന്നത്കൊണ്ടാണ് കൂരയില്ലാത്ത കുടുംബത്തിന് വീടും അമ്മക്ക് പെൻഷനും സഹോദരിക്ക് ജോലിയും സർക്കാർ നൽകിയത്.

ജിഷമാർ ഇനി ഉണ്ടാകരുത്.”LDF വരുംഎല്ലാം ശരിയാകും”എന്ന്പറഞ്ഞത് നിശ്ചയദാർഡ്യത്തോടെ ഇതൊക്കെ ചെയ്യാൻ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News