പൊലീസ് വേഷത്തില്‍ മലയാളക്കരയെ ഇളക്കിമറിക്കാന്‍ മമ്മൂട്ടിയെത്തുന്നു - Kairalinewsonline.com
ArtCafe

പൊലീസ് വേഷത്തില്‍ മലയാളക്കരയെ ഇളക്കിമറിക്കാന്‍ മമ്മൂട്ടിയെത്തുന്നു

സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ആന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍

മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. ആരാധകരെ ആവേശത്തിലാഴ്‌ത്താന്‍ മമ്മൂട്ടി വീണ്ടും പൊലീസ് വേഷമണിയുന്നു. അടുത്ത വര്‍ഷം ആദ്യം അഭിനയിക്കുന്ന ‘എബ്രഹാമിന്റെ സന്തതികള്‍’ എന്ന സിനിമയില്‍ പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുക.

ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പടൂരാണ് ‘എബ്രഹാമിന്റെ സന്തതികള്‍’ സംവിധാനം ചെയ്യുന്നത്.ഡെറക്ക് എബ്രഹാം എന്ന പൊലീസ് ഓഫീസറായാണ് മമ്മുട്ടി ചിത്രത്തില്‍ എത്തുക. ഗ്രേറ്റ് ഫാദറിനു ശേഷം മമ്മൂട്ടിയും ഹനീഫും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി ആദ്യവാരം ആരംഭിക്കും.

സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ആന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലായിരിക്കും മമ്മൂട്ടി പുതുവര്‍ഷത്തില്‍ ആദ്യം അഭിനയിക്കുക എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

To Top