സോളാര്‍ തട്ടിപ്പ് കേസ്; സരിതയ്ക്ക് കോടതിയില്‍ വന്‍ തിരിച്ചടി

പത്തനംതിട്ട: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ക്ക് കോടതിയില്‍ തിരിച്ചടി. തട്ടിപ്പുകേസില്‍ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ സരിത നല്‍കിയ അപ്പീല്‍ കോടതി തള്ളി.

പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് അപ്പീല്‍ തള്ളിയത്. കേസില്‍ സരിതയ്ക്കും, ബിജു രാധാകൃഷ്ണനും മജിസ്‌ട്രേറ്റ് കോടതി മൂന്നു വര്‍ഷവും, മൂന്നു മാസവും തടവും 1.2 കോടി രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്.

സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍ നിന്ന് 1.19 കോടി തട്ടിയെടുത്തുവെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here