മോദിയെ ജനങ്ങള്‍ക്ക് വിശ്വാസമില്ല; ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. മോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ തിരുവനന്തപുരത്താണ് രാഹുല്‍ മോദിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

വാഗ്ദാനങ്ങളുടെ പെരുമഴ തീര്‍ത്ത് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ പരാജയമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. മോദിയില്‍ നിന്ന് ജനങ്ങള്‍ വളരെയധികം പ്രതീക്ഷിച്ചിരുന്നെന്നും ഭരണം നാലാം വര്‍ഷത്തിലേക്കെത്തുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷയെല്ലാം നഷ്ടമായെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ഓഖി ദുരന്തത്തിനിരയായവരുടെ കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ അസുഖം വേഗത്തില്‍ മാറട്ടേയെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News