ഇതില്‍ പരം നാണക്കേടുണ്ടോ ചെന്നിത്തലയുടെ പടയൊരുക്കത്തിന്; രാഹുല്‍ വേദി വിട്ടയുടനെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് - Kairalinewsonline.com
Crime

ഇതില്‍ പരം നാണക്കേടുണ്ടോ ചെന്നിത്തലയുടെ പടയൊരുക്കത്തിന്; രാഹുല്‍ വേദി വിട്ടയുടനെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കത്തിക്കുത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

എ ഗ്രൂപ്പുകാരായ നജീം, അദേഷ് എന്നവര്‍ക്കാണ് കത്തിക്കുത്തേറ്റത്

രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയ്ക്ക് നാണം കെട്ട സമാപനം. തിരുവനന്തപുരത്ത് രാഹുല്‍ഗാന്ധി ഉത്ഘാടനം ചെയ്ത സമാപന ചടങ്ങുകള്‍ക്കിടെ കത്തിക്കുത്തും ഏറ്റുമുട്ടലും.

ഉദ്ഘാടന പ്രസംഗം ക‍ഴിഞ്ഞ് രാഹുല്‍ ഗാന്ധി വേദി വിട്ടിറങ്ങിയതോടെ പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടല്‍ തുടങ്ങി. കത്തിക്കുത്തിലും അക്രമത്തിലും രണ്ട് പേര്‍ക്ക് ഗുരതരമായി പരിക്കേറ്റു.

എ ഗ്രൂപ്പുകാരായ നജീം, അദേഷ് എന്നവര്‍ക്കാണ് കത്തിക്കുത്തേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് കമന്‍റിനെചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സെക്രട്ടേറിയേറ്റിനു മുന്നിലെത്തിയപ്പോ‍യാണ് കത്തിക്കുത്ത് നടന്നത്.

അതേസമയം വ്യക്തിവൈരാഗ്യമാണ് കത്തിക്കുത്തിന്‍റെ കാരണമെന്ന വിശദീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

To Top