ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതിയെ പിന്തുണച്ച് റാലി നടത്താന്‍ ആഹ്വാനം - Kairalinewsonline.com
Crime

ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ചു കൊന്ന സംഭവത്തില്‍ പ്രതിയെ പിന്തുണച്ച് റാലി നടത്താന്‍ ആഹ്വാനം

. ‘ഉദംപൂര്‍ ചലോ’ എന്ന പേരിലാണ് ഫേസ്‌ബുക്കിലൂടെ വിദ്വേഷ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്

ദില്ലി :  ഹിന്ദുപെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തികൊന്ന  സംഭവത്തില്‍ പ്രതിയെ പിന്തുണച്ച് റാലി നടത്താന്‍ രാജസ്ഥാനില്‍ ആഹ്വാനം. നവമാധ്യമങ്ങളിലൂടെയാണ് പ്രതി ശംഭുലാല്‍ രേഗറിന് പിന്തുണതേടി റാലി നടത്താന്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി ഉപദേശ് റാണയെ ഇന്നുരാവിലെ പൊലീസ് കസ്റ്റടിയില്‍ എടുത്തിരുന്നു. കൊലപാതകത്തെ പിന്തുണച്ച് റാണ ഫെസ്‌ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.

അതേസമയം, പ്രചാരണങ്ങളുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു അധികൃതര്‍ വിലക്കേര്‍പ്പെടുത്തുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.

സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്‌റസൂലാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ജോലി നല്‍കാമെന്ന് പറഞ്ഞ് അഫ്‌റസൂലിനെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുവന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ‘ഉദംപൂര്‍ ചലോ’ എന്ന പേരിലാണ് ഫേസ്‌ബുക്കിലൂടെ വിദ്വേഷ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

To Top