ഗുജറാത്ത് തെരഞ്ഞെടുപ്പ് പൂര്‍ണം; മികച്ച പോളിംഗ്; വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയ മോദി വിവാദത്തില്‍; വിധിയറിയാന്‍ നാലുനാള്‍

ഗുജറാത്തിലെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 68.70 ശതമാനം പോളിങ്ങ്.മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3 ശതമാനം കുറവ്.മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് വോട്ടെടുപ്പ് നടന്നത്.

സമ്പര്‍മതിയിലെ നിശാല്‍ വിദ്യാലയത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ നരേന്ദ്രമോദി റോഡ് ഷോ നടത്തിയത് രാഷ്ട്രിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കി.കമ്മീഷന്‍ നരേന്ദ്രമോദിയുടെ കളിപാവയായെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അവസാന ഘട്ട വോട്ടെടുപ്പിലും രാഷ്ട്രിയ തര്‍ക്കങ്ങള്‍ ഗുജറാത്തില്‍ സജീവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയത് വിവാദമായി.

വോട്ട്‌ചെയ്യാനായി മഷി പുരട്ടി വിരല്‍ ഉയര്‍ത്തി കാണിച്ച് ബൂത്തില്‍ നിന്നും പുറത്ത് വന്ന മോദി,അല്‍പ്പദൂരം സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ കയറി നിന്ന് യാത്ര ചെയ്തു.

വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തിലുള്ള മോദിയുടെ ഈ പ്രവൃത്തി പെരുമാറ്റചട്ട ലംഘനമാണന്ന് ചൂണ്ടികാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ഗുജറാത്തിലെ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതിന് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുത്ത കമ്മീഷന്‍, മോദിയുടെ പെരുമാറ്റചട്ട ലംഘനം കണ്ടില്ലെന്ന് നടിക്കുന്നതായി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ കളിപ്പാവയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദില്ലിയില്‍ കമ്മീഷന്‍ ആസ്ഥാനം ഉപരോധിച്ചു.അതേ സമയം 93 മണ്ഡലങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മന്ദഗതിയിലാണ്പൂര്‍ത്തിയായത്.

2012ല്‍ 72 ശതമാനം പോളിങ്ങ് നടന്ന് ഈ മേഖലകളില്‍ ഇത്തവണ അതുണ്ടായില്ല. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നാരായണ്‍പുരയിലും ധനകാര്യമന്ത്രി അരുണ്‍ ജറ്റ്‌ലി വെജാല്‍പുരയിലും വോട്ട് ചെയ്തു.ഇത്തവണത്തെ ഗുജറാത്ത് വോട്ടിങ്ങ്ഫലം വേറിട്ടതാകുമെന്ന് ഹാര്‍ദിക് പട്ടേല്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News