രാഹുല്‍ഗാന്ധി വേദി വിട്ടതിനു പിന്നാലെ പടയൊരുക്കത്തിനെത്തിയ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കത്തിക്കുത്തേറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍; അക്രമം നടത്തിയത് KSU സംസ്ഥാന സെക്രട്ടറി; ദൃശ്യങ്ങള്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു

തിരുവനന്തപുരം: പടയൊരുക്കം സമാപന ചടങ്ങിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കത്തികുത്തും , അക്രമവും . സംഷര്‍ഷത്തില്‍ കെ എസ് യു തിരുവന്തപുരം ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റു.

യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്‍റ് IT കോര്‍ഡിനേറ്റര്‍ നജീബിന്‍റെ ക്യാമറ തല്ലി തകര്‍ത്തു. കെ എസ് യു സംസ്ഥാന സെക്രട്ടറി അടക്കമുളളവരാണ് അക്രമത്തിന് പിന്നിലെന്ന് ആദേശ് പീപ്പിളിനോട് വെളിപ്പെടുത്തി.

നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പ്രസംഗിച്ച് മടങ്ങിയ ഉടനെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയും കത്തികുത്തും അരങ്ങേറിയത്.

പ്രസ്ക്ളബ് റോഡിലെ വൈ എം സി എ ക്ക് സമീപത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ ആറ്റിങ്ങല്‍ IT വിഭാഗം കോര്‍ഡിനേറ്ററായ നജീബിനെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. കൈയ്യില്‍ ഉണ്ടായിരുന്ന ക്യാമറ പിടിച്ച് വാങ്ങി തല്ലി തകര്‍ത്തു.

തടയാന്‍ ശ്രമിച്ചപ്പോയാണ് കെ എസ് യു തിരുവനന്തരപുരം ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റത്. വയറിന് പിന്നില്‍ കുത്തേറ്റ ആദേശിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെ എസ് യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലബലത്തിന്‍റെ നേതൃത്വത്തിലാണ് അക്രമം അരങ്ങേറിയതെന്ന് ആദേശ് പീപ്പിളിനോട് പറഞ്ഞു.

കുത്തേറ്റ ആദേശ് എ ഗ്രൂപ്പിന്‍റെ പ്രതിനിധിയാണെങ്കിലും വി എം സുധീരനോട് അടുപ്പം പുലര്‍ത്തുന്ന പോത്തന്‍കോട് മുനീര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്‍റെ അടുപ്പക്കാരനാണ് .തനിക്ക് നേരത്തെ തന്നെ നബീലില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാവ് നജീബ് പറഞ്ഞു.

കെ എസ് യു നേതാവ് കല്ലബലം നബീലിനെ കൂടാതെ ,സൂഹൈല്‍, ഫായിസ് എന്നീവര്‍ ഉള്‍പ്പെട്ട അഞ്ചംഗം സംഘമാണ് അക്രമത്തിന് പിന്നില്‍. കേസ് പരിഹരിക്കുന്നതിന് വേണ്ടി ഡിസിസി നേതൃത്വത്തിലെ ചിലര്‍ ഇടപെടുന്നുണ്ട്. പരാതി ലഭിച്ചാല്‍ ഇന്ന് തന്നെ കേസ് രജിസ്ട്രര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here