സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്യേണ്ടിവന്ന പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്യേണ്ടിവന്ന പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയ ജില്ലയിലെ വിനോബ ഗ്രാമത്തിലാണ് സംഭവം.

ഒമ്പതാംക്ലാസുകാരനെകൊണ്ട് മരിച്ചുപോയ സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു.സ്വകാര്യകമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്ന ഇയാളുടെ സഹോദരന്‍ 2013ല്‍ ഷോക്കേറ്റു മരിക്കുകയായിരുന്നു. നഷ്ടപരിഹാരമായി 80,000 രൂപ ലഭിച്ചു. ഇതില്‍ 27,000 രൂപല ഭാര്യ

റൂബിയുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചു. ഇത് അവരുടെ ബന്ധുക്കള്‍ പിന്‍വലിച്ചു. തുടര്‍ന്ന് കൂടുതല്‍ പണത്തിനുവേണ്ടി സമ്മര്‍ദം ചെലുത്തി.

ഒന്നുകില്‍ പണം നല്‍കുകയോ അല്ലെങ്കില്‍ മഹാദേവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയോ ചെയ്യണമെന്ന് റൂബിയുടെ ബന്ധുക്കള്‍ വാശിപിടിച്ചെന്നും ചന്ദ്രേശ്വര്‍ പറഞ്ഞു. എന്നാല്‍ ഇവരെ വിവാഹം ചെയ്യാന്‍ പതിനഞ്ചുകാരന് താല്‍പര്യമുണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് വിവാഹശേഷം പതിനാറുകാരന്‍ ആത്മഹത്യ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News