കരോള്‍ സംഘത്തിന് നേരെ ആക്രമണം; വൈദികന്റെ വാഹനം കത്തിച്ചു; ആക്രമണം മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച്

മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം. മതംമാറ്റം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

വൈദികന്റെ വാഹനം ആക്രമിസംഘം കത്തിച്ചു. ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി.

ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കരോള്‍ സംഘത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിടിയിലായവരെ സ്റ്റേഷനില്‍ നിന്നും ഇതുവരെയും വിട്ടയച്ചിട്ടില്ല.

കസ്റ്റഡിയിലായ വൈദികരെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെയും വിശ്വാസികളുടെയും വാഹനങ്ങൾ അക്രമികള്‍ അഗ്‌നിക്കിരയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News