‘നമ്മള്‍ പോലുമറിയാതെ നമ്മള്‍ അധോലോകമായി മാറിയിരിക്കുന്നു ഷാജിയേട്ടാ’; മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍ ഷാജിപ്പാപ്പനെ കണ്ടത് ലക്ഷങ്ങള്‍

ജയസൂര്യ നായകനാകുന്ന ആട്-2വിന്റെ ടീസര്‍ 20 മണിക്കൂറിനുള്ളില്‍ കണ്ടത് 11 ലക്ഷത്തിലേറെപ്പേര്‍. കഴിഞ്ഞദിവസമാണ് സിനിമയുടെ ട്രെയിലര്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തത്.

റിലീസ് ചെയ്തശേഷം ഏറ്റവും പെട്ടെന്ന് പത്തുലക്ഷംപേര്‍ കണ്ട മലയാളം സിനിമ ട്രെയിലര്‍ എന്ന റെക്കോഡ് ആട്-2 വിന് ലഭിച്ചു.

ജയസൂര്യ അവതരിപ്പിക്കുന്ന ഷാജി പാപ്പന്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്. ക്രിസ്മസ് ചിത്രമായാണ് ആട്-2 പ്രദര്‍ശനത്തിനെത്തുക. ആടിന്റെ ആദ്യഭാഗത്തിലെ മിക്ക കഥാപാത്രങ്ങളും രണ്ടാംഭാഗത്തിലും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here