വിരമിക്കല്‍ സൂചന നല്‍കി സോണിയ ഗാന്ധി

സജീവ രാഷ്ട്രിയം ഉപേക്ഷിക്കുന്നതായി സോണിയാഗാന്ധി.കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി നാളെ സ്ഥാനമേറ്റെടുക്കാനിരിക്കെയാണ് വിരമിക്കുമെന്ന സൂചന സോണിയാഗാന്ധി നല്‍കിയത്.
പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഭാവി പദ്ധതിയായി വിരമിക്കലിനെക്കുറിച്ച് സോണിയാഗാന്ധി സൂചിപ്പിച്ചത്. കോണ്‍ഗ്രസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അദ്ധ്യക്ഷയായിരുന്ന ശേഷമാണ് സോണിയാഗാന്ധി വിരമിക്കുന്നത്. നാളെ രാഹുല്‍ഡഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം സോണിയഗാന്ധി വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേയ്ക്കും.
20 വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ച ശേഷമാണ് സോണിയാ ഗാന്ധി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സോണിയാഗാന്ധി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. വിരമിക്കലാണ് ഇനി തന്റെ ജോലിയെന്ന് ഒരു ചോദ്യത്തിനുത്തരമായി സോണിയാഗാന്ധി പ്രതികരിച്ചു.
കോണ്‍ഗ്രസ് അദ്ധ്യക്ഷനായി നാളെ രാഹുല്‍ഗാന്ധി ചുമതലേയ്ക്കാനിരിക്കെയാണ് സോണിയ ഗാന്ധി വിരമിക്കുകയാണ് എന്ന സൂചന നല്‍കിയത്.നിലവില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടി നേതാവാണ് 71 വയസുകാരിയായ സോണിഗാന്ധി. ആരോഗ്യപ്രശ്‌നങ്ങള്‍  കൂടി കണക്കിലെടുത്താണ് മകന്‍ രാഹുല്‍ഗാന്ധിയ്ക്ക് സോണിയാഗാന്ധി ചുമതല കൈമാറുന്നത്.
എന്നാല്‍ അദ്ധ്യക്ഷസ്ഥാനമൊഴിഞ്ഞാലും യുപിയ അദ്ധ്യക്ഷ,പാര്‍ലമെന്ററി പാര്‍ടി നേതാവ് എന്ന ചുമതലകള്‍ തുടര്‍ന്നും നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ അത്തരം ചുമതലകളില്‍ നിന്നുപോലും മാറുകയാണന്നാണ് സോണിയാഗാന്ധിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.നാളെ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും. ഈ ചടങ്ങില്‍ സോണിയാഗാന്ധി നടത്തുന്ന വിടവാങ്ങല്‍ പ്രസംഗം നിര്‍ണ്ണായകമാകും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News