മാധ്യമ പ്രഭു റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യം ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്‌നി; ഇനി ഏഷ്യാനെറ്റും ഡിസ്നിയ്ക്ക് സ്വന്തമാകും

മാധ്യമ പ്രഭു റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ സാമ്രാജ്യം ‘ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്’ ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്‌നി; ഈ ഡീലോടുകൂടീ ഏഷ്യാനെറ്റും ഡിസ്നിയ്ക്ക് സ്വന്തമാകും.

ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് അമേരിക്കയില്‍ നടന്നത്. 5,240 കോടി ഡോളറിന് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിനെ ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്‌നി മാറി.

സ്റ്റാര്‍ ഇന്ത്യയുടെ കീഴില്‍ എട്ട് ഭാഷകളിലായി ഇന്ത്യയിലെ അറുപത്തി ഒമ്പത് ചാനലുകളും ഡിസ്‌നിയുടെ കൈകളിലെത്തും. സ്റ്റാര്‍ ഇന്ത്യയുടെ ഭാഗമായ ഏഷ്യാനെറ്റ് ഇനി ഡിസ്‌നിയുടെ കുടക്കീഴിലാകും.

മര്‍ഡോക് ഡിസ്‌നി ഇടപാട് പൂര്‍ണമാകുന്നതോടെ ഫോക്‌സിന്റെ ചലച്ചിത്ര- ടിവി സ്റ്റുഡിയോകള്‍, കേബിള്‍ വിനോദ ശൃംഖലകള്‍, അന്താരാഷ്ട്ര ടിവി ബിസിനസുകള്‍, ജനപ്രിയ വിനോദ പരിപാടികള്‍, നാഷണല്‍ ജ്യോഗ്രഫിക്, വീഡിയോ സ്ട്രീമിങ് സേവനം ഹുലു എഫ് എക്സ് നെറ്റ് വർക്ക്,പഫോക്സ് സ്പോർട്സ് റീജിയണൽ നെറ്റ്വർക്സ്,ഫോക്സ് നെറ്റവർക്സ് ഗ്രൂപ്പ് ഇന്‍റർനാഷണൽ ,സ്കൈ ചാനൽ എന്നിവയും ഡിസ്‌നിക്ക് സ്വന്തമാകും.

Disney’s long-standing chief executive Bob Iger struck the deal with Rupert Murdoch

ട്വന്‍റിഫസ്റ്റ് സെഞ്ച്വറി ഫോക്സിന്‍റെ ഏറ്റെലുടക്കലോടെ പ്രേക്ഷർക്ക് എന്‍ടർടെയിന്‍മെന്‍റിന്‍റെ ഇതുവരെ അനുഭവവേദ്യമാകാത്ത തലങ്ങൾ ലഭ്യമാകുമെന്ന് ഡിസ്നി കോർപ്പറേഷൻ സി ഇ ഓ റോബർട്ട് ഇഗർ പ്രതികരിച്ചു

വിനോദ വ്യവസായമേഖലയിലെ രണ്ട് വൻകിട കമ്പനികൾ നടത്തിയ ഇടപാടിലൂടെ ആഗോള മാധ്യമ വ്യവസായ മേഖലയിൽ ഇനി വൻചലനങ്ങളാണുണ്ടാകുമെന്നാണ് വിലയിരുത്തൽ.

നെറ്റ് ഫ്ളിക്സും ആമസോണ്‍ പ്രൈമുമടക്കം ഓണ്‍ലൈൻ എൻടർടെയിന്‍മെന്‍റ് മേഖലയിലെ കുത്തകകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ലക്ഷ്യമിട്ടാണ് മർഡോക്ക്- ഡിസ്നി ഇടപാടെന്നും വിലയിരുത്തപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here