വ്യാജരേഖ കേസ്; സുരേഷ് ഗോപി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

ആഡംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജരേഖ ഉണ്ടാക്കിയെന്ന കേസില്‍ സുരേഷ് ഗോപി എംപി അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി.

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സുരേഷ് ഗോപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

മൂന്നുമാസത്തേക്ക് അറസ്റ്റ് ചെയ്യുന്നതും ഹൈക്കോടതി വിലക്കിയിട്ടുണ്ട്. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വ്യാജരേഖ ചമച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതിനെത്തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പുപ്രകാരം സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കുന്നതിനായി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News