തൃശൂരില്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയ ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ കുടുംബത്തോട് മോശമായി പെരുമാറി; ഹോട്ടലുടമയുടെ ആരോപണം കെട്ടിച്ചമച്ചത്

തൃശൂര്‍: തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയ ബാര്‍ ഹോട്ടല്‍ ജീവനക്കാര്‍ കുടുംബത്തോട് മോശമായി പെരുമാറിയെന്ന് ആരോപണം.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കുടുംബമാണ് ബാര്‍ ഉടമയുടെ പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സൗജന്യ ഭക്ഷണം ആവശ്യപ്പെട്ടതിന്റെ പേരിലാണ് തര്‍ക്കമുണ്ടായതെന്ന ഹോട്ടലുടമയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് കുടുംബം ആരോപിക്കുന്നു.

സൗജന്യ ഭക്ഷണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസം ഒളരിയിലെ നിയ റസിഡന്‍സി ഉടമ തൃശൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഉദ്യോഗസ്ഥന്റെ കുടുംബം രംഗത്തെത്തിയത്.

സംഭവത്തെ കുറിച്ച് കിഷോറിന്റെ ഭാര്യ അനിത പറയുന്നത് ഇങ്ങനെ:

കുടുംബാംഗങ്ങളുമായി വാഴാനി ഡാമില്‍ വിനോദയാത്രയ്ക്ക് പോയ ശേഷമാണ് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. വെള്ളത്തിലിറങ്ങിയതിനാല്‍ കിഷോറും ബന്ധുവായ യുവാവും ലുങ്കിയാണ് ധരിച്ചിരുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ശേഷം സുഹൃത്തിനെ കണ്ട് പുറത്തിറങ്ങിയ ഇവരോട് ലുങ്കി ഉടുത്തതിനെ കുറിച്ച് സെക്യൂരിറ്റി സംസാരിച്ചു.

മറ്റൊരാളോട് ലുങ്കി ഉടുത്ത് ഉള്ളില്‍ കടക്കാനാവില്ല എന്നു പറഞ്ഞപ്പോള്‍ കുടുംബത്തിനൊപ്പമുള്ളവര്‍ ലുങ്കി ഉടുത്തത് ചൂണ്ടിക്കാട്ടി അവര്‍ തര്‍ക്കിച്ചെന്നും, അതിനാല്‍ നിങ്ങളും പുറത്തിറങ്ങണമെന്നും അറിയിച്ചു. ഇതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. സൗജന്യ ഭക്ഷണം ആവശ്യപ്പെട്ടു എന്നത് വ്യാജ ആരോപണമാണ്
ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിന്റെ ബില്ല് എടി.എം കാര്‍ഡ് ഉപയോഗിച്ച് പേ ചെയ്തതിന്റെ രേഖകളും കുടുംബത്തിന്റെ പക്കലുണ്ട്.

അപകീര്‍ത്തികരമായ തരത്തില്‍ വ്യാജ പരാതി ഉന്നയിച്ച് ഉദ്യോഗസ്ഥനെ അപമാനിച്ച ബാര്‍ ഉടമയ്‌ക്കെതിരെ ഇവര്‍ നിയമ നടപടിക്കൊരുങ്ങുകയാണ്. ഉദ്യോഗസ്ഥന്‍ കയര്‍ക്കുന്ന ദൃശ്യങ്ങള്‍ മാത്രം പുറത്തുവിട്ട ഹോട്ടല്‍ ഉടമ ഇവ പൂര്‍ണമായും നല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News