ബിജെപിയില്‍ പുതിയ ഗ്രൂപ് ഉരുത്തിരിയുന്നു; ആര്‍എസ്സ്എസ്സ് നിലപാടുമായി യോജിക്കുന്നവര്‍ കുമ്മനത്തിന്റെ അദ്ധ്യക്ഷതയില്‍ രഹസ്യയോഗം ചേര്‍ന്നു

കൊല്ലം: ബിജെപിയില്‍ പുതിയ ഗ്രൂപ് ഉരുത്തിരിയുന്നു. ആര്‍എസ്സ്എസ്സ് നിലപാടുമായി യോജിക്കുന്നവര്‍ കൊല്ലത്ത് കുമ്മനം രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ രഹസ്യയോഗം ചേര്‍ന്നു.

താഴെതട്ട് മുതലുള്ള പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തും. ജില്ലാ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പുനസംഘടനയില്‍ ആര്‍എസ്എസിന് മുന്‍ഗണന നല്‍കാനും യോഗത്തില്‍ തീരുമാനമായി.

കുമ്മനവും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടേയും യോഗമാണ് കൊല്ലത്ത് ചേര്‍ന്നത്. എഎന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, എം.ടി.രമേഷ്, ഗണേഷ്, സുഭാഷ് എന്നിവരാണ് പങ്കെടുത്തത്. മുരളീധരപക്ഷത്തെ വെട്ടിനിരത്തിയാണ് കുമ്മനം ഗ്രൂപ്പിന്റെ പടയൊരുക്കം. കൊല്ലം വൈദ്യഹോട്ടലില്‍ രാവിലെ 8.30തിന് ആരംഭിച്ച രഹസ്യ യോഗം ഉച്ച തിരിഞ്ഞ് 3 മണിവരെ നീണ്ടു.

ബിജെപിയിലെ നിലവിലെ രാഷ്ട്രീയ നേതൃത്വം താത്വികമായി പരാജയപ്പെടുന്നത് കണക്കിലെടുത്താണ് കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആര്‍.എസ്സ്.എസ്സ് നേതാക്കന്മാരെ കൂടി ഇനി മുകള്‍ തട്ടു മുതല്‍ താഴെ തട്ടുവരെയുള്ള ബിജെപി ഘടകങ്ങളില്‍ ആര്‍.എസ്സ്.എസ്സുകാരെ ഉള്‍പ്പെടുത്തി പുനഃസംഘടന നടത്താന്‍ തീരുമാനിച്ചത്.

ഇതോടെ ബിജെപി പ്രവര്‍ത്തകരില്‍ സ്വാധീനമുള്ള മുരളീധരപക്ഷത്തെ ഒതുക്കാനും കഴിയുമെന്നാണ് കുമ്മന പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News