കാത്തിരിപ്പിന് വിരാമം; മഞ്ഞക്കടല്‍ സാക്ഷിയാക്കി മലയാളിയുടെ ആദ്യ ഗോള്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. മലയാളി താരം സി കെ വിനീതിന്റെ തകര്‍പ്പന്‍ ഗോളോടെയാണ് മഞ്ഞപ്പട സീസണിലെ ആദ്യ ജയം നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യജയം എന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. ഇരമ്പിയാര്‍ക്കുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി മലയാളി താരം സി കെ വിനീത് 24 വാം മിനിറ്റില്‍ പായിച്ച ഗോള്‍ കൊച്ചി സ്റ്റേഡിയത്തെ ആരവത്തില്‍ മുക്കി. റിനോ ആന്റോ നല്‍കിയ ഫ്‌ലൈയിംഗ് ഹെഡറിലൂടെയാണ് വിനീതിന്റെ ആദ്യ ഗോളും സീസണിലെ ആദ്യ ജയവും നേടിയത്.

കളിയുടെ ആദ്യ നിമിഷം മുതല്‍ അവസാന വിസില്‍ വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വല കുലുക്കാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായെങ്കിലും പാഴായി. ഇതിനിടെ നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷ് ചുവപ്പു കാര്‍ഡ് പുറത്തായതോടെ 10 പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്.

42 പാം മിനിറ്റില്‍ സിഫ് നിയോസിന് മുന്നേറ്റം തടയാന്‍ ശ്രമിച്ചതാണ് രഹനേഷിന് പുറത്തു പോകേണ്ടി വന്നത്. പിന്നിട് രണ്ടാം ഗോള്‍കീപ്പര്‍ രവി കുമാറിനെയാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍വല കാക്കാന്‍ ഇറക്കിയത്. ബെര്‍ബറ്റോവിന് പകരം സിഫ് നിയോസിനെയും സി കെ വിനീതിനെയും മുന്നില്‍ നിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങള്‍ മെനഞ്ഞത്.

വെസ് ബ്രൗണും പെക്കു സണും കളം നിറഞ്ഞു കളിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ പല നീക്കങ്ങളും മധ്യനിരയില്‍ അവസാനിച്ചു. വിനീതിന്റെയും ജാക്കി ചന്ദ് വിങ്ങിന്റെ റുവാത്താരയുടെയും ഗോള്‍ ശ്രമങ്ങള്‍ പാഴായില്ലെങ്കില്‍ നാല് ഗോളിനെങ്കിലും മഞ്ഞപ്പട ജയിക്കുമായിരുന്നു. ജയത്തോടെ പ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ എഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News