അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മലകറാന്‍ സൗകര്യമൊരുക്കി ദേവസ്വം ബോര്‍ഡധികൃതര്‍

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മലകറാന്‍ സമൃദ്ധമായ് കുടിവെള്ളം ലഭ്യമാക്കി് ദേവസ്വം ബോര്‍ഡധികൃതര്‍. ശുദ്ധീകരിച്ച കുടിവെള്ളത്തിന് പുറമെ ചുക്കുവെള്ളവും ചുക്കുകാപ്പിയുമെല്ലാം പമ്പമുതല്‍ തന്നെ സുലഭമാണ്.

മലയും മേടും താണ്ടി അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്തെത്തുന്ന അയ്യപ്പന്മാരുടെ ദാഹവും ക്ഷീണവുമകറ്റുന്നതില്‍ ചുക്കുവെള്ളമാണ് പ്രധാന ഔഷധം. നാല്‍പ്പത് കൗണ്ടറുകളിലൂടെ നാനൂറോളം ദിവസവേതനക്കാരാണ് ചുക്കുവെള്ളം വിതരണം ചെയ്യുന്നത്. 24 മണിക്കൂറും ഈ കൗണ്ടറുകളില്‍ ചുക്കുവെള്ളം സുലഭമാണ്.

ഒരുലക്ഷം ലിറ്ററോളം ചുക്കുവെള്ളമാണ് ഓരോ ദിവസവും വിതരണം ചെയ്യുന്നത്. മരാമത്ത് അസിസ്റ്റന്റ് എഞ്ചിയര്‍ക്കാണ് ചുക്കുവെള്ളത്തിന്റെ ചുമതല. ഇതിനായി പ്രത്യേക ഓഫീസറെയും നിയോഗിച്ചിട്ടുണ്ട്. സാധാരണ കുടിവെള്ളത്തേക്കാള്‍ ചുക്കുവെള്ളം കുടിക്കാന്‍ നിരവധിപേരെത്തുന്നുണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here