ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച യുവതി ഓവുചാലില്‍ പ്രസവിച്ചു; ചികിത്സ നിഷേധിച്ചത് ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞ്

ദില്ലി: രേഖകളില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ പരിശോധിക്കാതെ തിരിച്ചയച്ച ആദിവാസി യുവതി ഓവുചാലില്‍ പ്രസവിച്ചു. ഒഡീഷയിലെ കോരാപുട്ടിലുള്ള ഷഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളേജ് പരിസരത്താണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം.

ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവിനെ കാണാന്‍ എത്തിയതായിരുന്നു യുവതി ജനിഗുഡ സ്വദേശിനിയായ യുവതി.

ഈ സമയത്ത് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഗൈനക്കോളജി വിഭാഗത്തിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആവശ്യമായ രേഖകളില്ലെന്ന് പറഞ്ഞ് അധികൃതര്‍ യുവതിക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു.

ഇതിനിടെ സംഭവം വാര്‍ത്തയായതോടെ യുവതിയെയും കുഞ്ഞിനെയും അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, യുവതിക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി വിശദീകരണം. പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനിടെയാണ് യുവതി പ്രസവിച്ചതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലളിത് മോഹന്‍ റാത്ത് അവകാശപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News