മുസാഫര്‍നഗര്‍ കലാപം; ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ ജാമ്യമില്ലാ വാറന്റ്

ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി മന്ത്രിക്കും എംഎല്‍എമാര്‍ക്കുമെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്തയാണ് പ്രതികള്‍ക്ക് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മന്ത്രി സുരേഷ് റാണ, ബിജെപി എംഎല്‍എ മാരായ സംഗീത് സോം, ഉമേഷ് മാലിക് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

എംഎല്‍എമാരേയും മന്ത്രിമാരേയും വിചാരണ ചെയ്യുന്നതിന് നേരത്തെ പ്രത്യേക അന്വേഷണ സംഘം യുപി സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

2013 ഓഗസ്റ്റ് അവസാനം മുസാഫര്‍ നഗറില്‍ നടന്നൊരു യോഗത്തില്‍ സംബന്ധിച്ച പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് ആരോപണം. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി ആഹ്വാനം നടന്ന വര്‍ഗീയ കലാപത്തില്‍ അറുപതിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here