ഓക്‌സ്ഫഡിന്റെ ഈ വര്‍ഷത്തെ വാക്ക് ഇതാണ്

ഓക്‌സ്ഫഡ് നിഘണ്ടുവിന്റെ 2017ലെ വാക്ക് ആരും നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തത്.

‘യൂത്ത്‌ക്വേക്ക്’ എന്ന വാക്കാണ് ഓക്‌സ്ഫഡ് നിഘണ്ടു ഈ വര്‍ഷത്തെ വാക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കളുടെ സ്വാധീനത്താലുണ്ടാകുന്ന സാമൂഹ്യമാറ്റത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്.

ബ്രിട്ടനില്‍ ഈ വര്‍ഷമുണ്ടായ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിന്റെ നേതൃത്വത്തില്‍ യുവതരംഗം ഉണ്ടായതിനെതുടര്‍ന്നാണ് ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാക്ക് ഉപയോഗിച്ചത്.

1965ല്‍ വോഗ് മാസികയുടെ എഡിറ്ററായ ഡയാന റീലന്‍ഡാണ് വാക്ക് ആദ്യമായി ഉപയോഗിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News