ഗുജറാത്തില്‍ ‘ധാര്‍മ്മിക’ വിജയം കോണ്‍ഗ്രസിനൊപ്പം; മോദിയുടെ വികസനം പൊള്ളത്തരമാണെന്ന് ജനം തിരിച്ചറിഞ്ഞു; ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ധാര്‍മ്മിക വിജയം നേടിയത് കോണ്‍ഗ്രസാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്കെതിരെ വിമര്‍ശനങ്ങള്‍ അ‍ഴിച്ചുവിട്ടാണ് രാഹുല്‍ സംസാരിച്ചത്. മോദിയുടെ വികസനം പൊള്ളത്തരമാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പണക്കൊ‍ഴുപ്പും അധികാര ദുര്‍വിനിയോഗവും കാട്ടിയിട്ടും നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപി നേടിയതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.മോദിയുടെ വികസന മോഡല്‍ കേവലം പി ആര്‍ വര്‍ക്ക് മാത്രമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here