മൂന്നരപതിറ്റാണ്ടിന് ശേഷം സൗദിയില്‍ വെള്ളിത്തിര തെളിയുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ നായകന്‍റെ ബ്രഹ്മാണ്ഡ ചിത്രം പ്രദര്‍ശനത്തിനെത്തും; പ്രവാസികള്‍ ആവേശത്തില്‍

​37 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ പ്രദര്‍ശനം പുനഃരാരംഭിക്കുന്നു. പുതിയ ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവ് ഭരണത്തിലെത്തിയതോടെ സൗദിയുടെ യാഥാസ്ഥിതിക നിലപാടുകള്‍ തുടച്ചു നീക്കുക എന്ന തീരുമാനത്തിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം.

ഇതോടെ ഇന്ത്യന്‍ സിനിമയും സൗദിയിലേക്ക് പ്രദര്‍ശനത്തിനെത്താനുള്ള വഴിയൊരുങ്ങിക്കഴിഞ്ഞു.സൗദിയിലെ ആദ്യ ഇന്ത്യന്‍ സിനിമയായി പ്രദര്‍ശനത്തിനെത്തുക സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്‍റെ ബ്രഹാമ്മാണ്ഡ ചിത്രം 2.0 ആണെന്നാണ് വ്യക്തമാകുന്നത്.

സൗദിയി തിയേറ്റര്‍ നിര്‍മ്മിക്കുന്നതിനും നടത്തിപ്പിനുമുള്ള കരാര്‍ അമേരിക്കന്‍ കമ്പനിക്ക് നല്‍കിക്ക‍ഴിഞ്ഞു.

1980ലാണ് മതപണ്ഡിതന്മാരുടെ നിർദേശപ്രകാരം സൗദിയില്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തലാക്കിയത്. സല്‍മാന്‍ രാജാവിന്‍റെ ഈ ഉദാരവത്കരണം ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

അടുത്ത മാര്‍ച്ചോടെ സിനിമാ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല, 2030ഓടെ സൗദിയിലൊട്ടാകെ 2000ഓളം സിനിമാ തീയേറ്ററുകള്‍ ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News